തിരുവനന്തപുരം: പോത്തൻകോട് ലക്ഷ്മിവിലാസം ഹൈസ്കൂളിലെ 1983 എസ്.എസ്.എൽ.സി ബാച്ച് പൂർവ്വ വിദ്യാർഥി കൂട്ടായ്മ 'ലക്ഷ്യ-83' കുടുംബ സംഗമവും ഓണാഘോഷവും നടത്തി. സ്കൂൾ പി.ടി.എ പ്രസിഡന്റ് ഉറൂബ് പരിപാടികൾ ഉത്ഘാടനം ചെയ്തു. ലക്ഷ്യ-83 പ്രസിഡന്റ് ലതീഷ് കുമാർ.ആർ അധ്യക്ഷതവഹിച്ചു. പ്രോഗ്രാം കൺവീനർ ഷിബു കുമാർ പരിപാടികളുടെ വിശദീകരണം നടത്തി.
സമാന്തര വിദ്യാഭ്യാസ സ്ഥാപനങ്ങളായ കരൂർ ട്യൂട്ടോറിയൽസ്, സ്റ്റാർ കോളേജ്, എക്സൽ എന്നിവിടങ്ങളിലെ 18 അദ്ധ്യാപകരെ ആദരിച്ചു. അധ്യാപകരായ അസീസ്, ശശി, മോഹനൻ, രവീന്ദ്രൻനായർ, വിജയകുമാർ, വിജയകുമാർ, T. മോഹനൻ, R.രവീന്ദ്രൻനായർ, രാധാകൃഷ്ണൻ, ഗംഗാധരൻ, ശശിധരൻ നായർ, വിജയകുമാർ, നാസറുദ്ദീൻ, വർഗ്ഗീസ്, മുഹമ്മദ് റഷീദ്, തങ്കപ്പൻ നായർ, പീതാംബരൻ നായർ, രത്നരാജ് എന്നിവർ 39 വർഷങ്ങൾക്കു ശേഷം നടന്ന ഈ അവിസ്മരണീയ കൂടിക്കാഴ്ചയ്ക്ക് സാക്ഷ്യം വഹിച്ചു. മൺമറഞ്ഞു പോയ അധ്യാപകർക്ക് അനുശോചനം അർപ്പിച്ചു.
2022ലെ പത്താം ക്ലാസ്സ് പരീക്ഷയിൽ ഉന്നത വിജയം നേടിയ ആഷിഖ് മുഹമ്മദ്, നന്ദിത ബി എൽ, അഖിൽ ചന്ദ്രൻ എന്നീ കുട്ടികളെയും പ്ലസ്ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ നയന ചന്ദ്രൻ, മുഹമ്മദ് ഫിറോസ് എന്നിവരേയും കേരള സർവ്വകലാശാലയിൽ നിന്ന് ബി.എസ്.സി കെമിസ്ട്രി പരീക്ഷയിൽ ഉന്നത വിജയം നേടിയ വൃന്ദ ജയനെയും ദക്ഷിണ ചാരുചിത്രയെയും അനുമോദിച്ചു. വൃന്ദ ജയൻ കുച്ചിപ്പുടി നൃത്തം അവതരിപ്പിച്ചു. പൂക്കളം, ഓണപ്പാട്ട്, കവിതകൾ, ഓണക്കളികൾ ഓണ സദ്യ എന്നിവയും ഉണ്ടായിരുന്നു.
വൈസ് പ്രസിഡന്റ് ഷാനവാസ്, ജോയിന്റ് സെക്രട്ടറി മോഹനകുമാർ, പ്യാരിലാൽ, ട്രഷറർ വിശ്വംഭരൻ എന്നിവർ പരിപാടികൾ നിയന്ത്രിച്ചു. സെക്രട്ടറി ബീബിജാൻ സ്വാഗതവും കൺവീനർ ജയകുമാരൻ നായർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.