ആറ്റിങ്ങൽ: മഴക്കാല പൂർവ ശുചീകരണം, മാലിന്യമുക്ത മംഗലപുരം കാമ്പയിനുകളുടെ ഭാഗമായി മംഗലപുരം മംഗലപുരം ഗ്രാമപഞ്ചായത്തിലെ പൊതുകെട്ടിടങ്ങളും പൊതു ഇടങ്ങളും ശുചീകരിച്ചു. പ്രസിഡന്റ് സുമ ഇടവിളാകം ഉദ്ഘാടനം നിർവഹിച്ചു. സ്ഥിരംസമിതി അധ്യക്ഷരായ വനജകുമാരി, കെ.പി. ലൈല, സുനിൽ എ.എസ്, പഞ്ചായത്ത് അംഗങ്ങളായ വി. അജികുമാർ, കെ. കരുണാകരൻ, തോന്നയ്ക്കൽ രവി, ശ്രീചന്ദ്, കുടുംബശ്രീ, തൊഴിലുറപ്പ് , ഹരിത കർമസേന പ്രവർത്തകർ, ഗ്രാമപഞ്ചായത്ത്, തൊഴിലുറപ്പ് ഘടക സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥരും പങ്കെടുത്തു. വിവിധ ഓഫിസ് കെട്ടിടങ്ങളും സ്കൂളുകളും അങ്കണവാടികളും ബഡ്സ് സ്കൂളും പകൽ വീടും മാലിന്യ വിമുക്തമാക്കി. വൃത്തിയാക്കിയ പൊതു ഇടങ്ങളിൽ മാലിന്യം വീണ്ടും നിക്ഷേപിക്കാതിരിക്കാനുള്ള ബോർഡുകൾ സ്ഥാപിക്കുകയും ബോധവത്കരണം നടത്തുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.