തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തോടനുബന്ധിച്ച് ചൊവ്വാഴ്ച രാവിലെ ഏഴു മുതല്‍ ഉച്ചക്ക് രണ്ടു വരെയും ബുധനാഴ്ച രാവിലെ 11 മുതല്‍ ഉച്ചക്ക് രണ്ടു വരെയും തിരുവനന്തപുരം നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.
ചൊവ്വാഴ്ച രാവിലെ അഞ്ചു മുതൽ ഉച്ചക്ക് രണ്ടു വരെ ഡൊമസ്റ്റിക് എയർപോർട്ട്, ശംഖുമുഖം, ഓള്സെയിൻറ്സ്, കൊച്ചുവേളി, മാധവപുരം, സൗത്ത് തുമ്പ, പൗണ്ട്കടവ് വരെയുള്ള റോഡിലും ഓള്സെയിൻറ്സ് ജങ്ഷന് മുതല്‍ ചാക്ക, പേട്ട, പാറ്റൂർ, ആശാൻ സ്ക്വയർ, പാളയം രക്തസാക്ഷി മണ്ഡപം, വി.ജെ.ടി, സ്പെന്‍സര്‍ ജങ്ഷന്, സ്റ്റാച്യു, പുളിമൂട് വരെയുള്ള റോഡിലും സെക്രട്ടേറിയറ്റിനും സെന്‍ട്രല്‍ സ്റ്റേഡിയത്തിനും ചുറ്റുമുള്ള റോഡിലും വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏർപ്പെടുത്തുകയും പാർക്കിങ് വിലക്കുകയും ചെയ്തിട്ടുണ്ട്.
ബുധനാഴ്ച രാവിലെ 11 മുതല്‍ ഉച്ചക്ക് രണ്ടു വരെ ഡൊമസ്റ്റിക് എയർപോർട്ട്, ശംഖുമുഖം, ഓള്സെയിൻറ്സ്, ചാക്ക, ഈഞ്ചക്കല്‍ വരെയുള്ള റോഡിലും വാഹന നിയന്ത്രണം ഏർപ്പെടുത്തുകയും പാർക്കിങ് വിലക്കുകയും ചെയ്തു.
വിമാനത്താവളത്തിലേക്ക് വരുന്ന യാത്രക്കാർ മുൻകൂട്ടി യാത്രകള്‍ ക്രമീകരിക്കേണ്ടതാണ്. ഡൊമസ്റ്റിക് എയര്‍പോര്‍ട്ടിലേക്ക് പോകുന്ന യാത്രക്കാര്‍ വെണ്‍പാലവട്ടം, ചാക്ക ൈഫ്ല ഓവര്‍, ഈഞ്ചക്കല്‍, കല്ലുംമൂട്, പൊന്നറപ്പാലം, വലിയതുറ വഴിയും ഇൻറര്‍നാഷനല്‍ ടെര്‍മിനലിലേക്ക് പോകുന്ന യാത്രക്കാര്‍ വെണ്‍പാലവട്ടം, ചാക്ക ൈഫ്ല ഓവര്‍, ഈഞ്ചക്കല്‍, അനന്തപുരി ആശുപത്രി സര്‍വിസ് റോഡ് വഴിയും പോകേണ്ടതാണ്.
സെന്‍ട്രല്‍ സ്റ്റേഡിയത്തിൽ പൊതുപരിപാടിക്കായി എത്തുന്ന വാഹനങ്ങൾ പനവിള, ഊറ്റുകുഴി എന്നിവിടങ്ങളില്‍ ആളുകളെ ഇറക്കിയശേഷം വാഹനങ്ങള്‍ ആറ്റുകാല്‍ ക്ഷേത്രം ഗ്രൗണ്ടിലോ കോവളം ബൈപാസില്‍ ഈഞ്ചക്കല്‍ മുതല്‍ തിരുവല്ലം വരെയുള്ള റോഡിന്റെ വശങ്ങളിലോ പാര്‍ക്ക് ചെയ്യണം.
നിയന്ത്രണമുള്ള സ്ഥലങ്ങളിൽ ചൊവ്വ, ബുധൻ ദിവസങ്ങളിൽ രാവിലെ ആറു മുതൽ വൈകീട്ട് ആറു വരെ ഡ്രോൺ പറത്തുന്നതും നിരോധിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.