തിരുവനന്തപുരം: സർക്കാർ വകുപ്പുകളും മറ്റ് സ്ഥാപനങ്ങളും സ്വന്തമായി ഡയറിയും കലണ്ടറും അച്ചടിക്കുന്നതിന് നിയന്ത്രണം. ഡയറി, കലണ്ടർ, ദിനസ്മരണ മുതലായവ ഡിജിറ്റൽ (ഒാൺലൈൻ-മൊബൈൽ) രൂപത്തിൽ പ്രസിദ്ധീകരിക്കാനും ജീവനക്കാർക്കും മറ്റുള്ളവർക്കും ലഭ്യമാക്കാനുമാണ് അനുമതി.സർക്കാർ വകുപ്പുകൾ, പൊതുമേഖല സ്ഥാപനങ്ങൾ, സ്വയംഭരണ സ്ഥാപനങ്ങൾ, കോർപറേഷനുകൾ, ബോർഡുകൾ, സർവകലാശാലകൾ, സർക്കാർ ധനസഹായം ലഭിക്കുന്ന സ്ഥാപനങ്ങൾ എന്നിവക്കാണ് ഡയറിയും കലണ്ടറും അച്ചടിക്കുന്നതിന് വിലക്ക്. സർക്കാർ ഡയറിയുടെ അച്ചടി പരിമിതപ്പെടുത്തും. കലണ്ടറിെൻറ അച്ചടി സർക്കാർ ഒാഫിസുകളിലേക്കുള്ള ആവശ്യത്തിന് വേണ്ട എണ്ണം മാത്രമായി നിജപ്പെടുത്തും. ഇൗ ഉത്തരവുകൾ ഉടൻ പ്രാബല്യത്തിൽവരും. എല്ലാവരും കർശനമായി നടപ്പാക്കണമെന്നും ചീഫ് സെക്രട്ടറി വി.പി. ജോയിയുടെ ഉത്തരവിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.