വലിയതുറ: കടലും കടലാക്രമണങ്ങളും തീരം കവരുന്നത് തുടരുമ്പോഴും സംസ്ഥാന സര്‍ക്കാറിെൻറ തീരസംരക്ഷണ പ്രഖ്യാപനങ്ങള്‍ തുടരുന്നു. മത്സ്യത്തൊഴിലാളികള്‍ക്ക് സുരക്ഷയൊരുക്കുന്നുമെന്ന് ഒാരോ ബജറ്റിലും കോടികള്‍ നീക്കിവെക്കുന്ന സര്‍ക്കാറുകളുടെ പ്രഖ്യാപനമാണ് ഇൗ വേളകളിലും തീരമേഖല ഒാർക്കുന്നത്. പിന്നീട് ബജറ്റ് പ്രഖ്യാപനം ജലരേഖയായി മാറുന്ന കാഴ്ച്ചയാണ് വര്‍ഷങ്ങളായി മേഖലയിലെ അനുഭവം. അതിനാൽ ഇപ്പോഴും സർക്കാറിെൻറ പ്രഖ്യാപനങ്ങളിൽ തീരമേഖലക്ക് കാര്യമായ പ്രതീക്ഷകളില്ല.
ഓരോ കടലാക്രമണവും ലക്ഷങ്ങളുടെ നാശനഷ്ടങ്ങളും ദുരിതങ്ങളുമാണ് സമ്മാനിക്കുന്നത്. പണ്ട് വര്‍ഷത്തില്‍ രണ്ട് തവണമാത്രം ഉണ്ടാകുന്ന കടലാക്രമണത്തെ ഭയപ്പെട്ടിരുന്നവര്‍ ഇന്ന് കടലിെൻറ ഒാരോ ചലനങ്ങളില്‍പോലും ഭയപ്പെടേണ്ട അവസ്ഥയാണ്. കടല്‍കയറ്റത്തില്‍ തീരങ്ങള്‍ കൂടുതലായി കടലെടുക്കുന്നത് കാരണം തീരത്തുനിന്ന് മത്സ്യബന്ധനം നടത്താന്‍ കഴിയാതെ പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ മാസങ്ങളായി ദുരിതത്തിലാണ്. ഉള്‍ക്കടലില്‍ പോകുന്നവര്‍ക്ക് തീരമില്ലാത്ത കാരണം കടലിലേക്ക് വള്ളമിറക്കാനും കഴിയാത്ത അവസ്ഥയാണ്. കടലാക്രമണത്തില്‍ വീടുകള്‍ നഷ്ടമായി ദുരിതാശ്വാസ ക്യാമ്പുകളില്‍ ഇവരുടെ കുടുബങ്ങള്‍ക്ക് കഴിയേണ്ടിവരുന്നത് ദുരിതം ഇരട്ടിയാക്കുന്നു.
സര്‍ക്കാര്‍ പദ്ധതികള്‍ പലതും വെളിച്ചം കാണാതെ പോയതാണ് ഇവര്‍ക്ക് ദുരിതം പേറേണ്ട സാഹചര്യം ഇപ്പോഴും തുടരുന്നത്. കടലാക്രമണത്തിെൻറ ദുരിതം പേറുന്ന തീരത്ത് കുടിവെള്ളം നിലവില്‍ കിട്ടാക്കനിയാണ്. ഇതുമൂലം മലിനജലം ഉപയോഗിക്കേണ്ട അവസ്ഥയാണ്.
പകര്‍ച്ചവ്യാധികള്‍ വന്ന് മരിക്കുന്നവരുടെ എണ്ണം ആരോഗ്യവകുപ്പിെൻറ പക്കലുണ്ടെങ്കിലും ശുദ്ധജലം ലഭ്യമാക്കുന്നതിന് ഇതുവരെയും നടപടിയുണ്ടാകുന്നില്ല. മാതൃകാ മത്സ്യഗ്രാമം പദ്ധതി ഇന്നും പൂര്‍ണതയിലെത്തിയിട്ടില്ല. കടല്‍ ഉള്‍വലിയാത്ത കാരണം വീടുകളിലേക്ക് മടങ്ങിപ്പോകാന്‍ കഴിയാതെ നൂറിലധികം കുടുംബങ്ങള്‍ ഇന്നും തലസ്ഥാനനഗരിയുടെ തീരദേശത്തെ ദുരിതാശ്വാസ ക്യാമ്പുകളില്‍ ദുരിതംപേറി കഴിയുകയാണ്. ഇവര്‍ക്ക് അടിസ്ഥാനസൗകര്യങ്ങള്‍ക്ക് ആവശ്യമായ യാതൊരുവിധ സംവിധാനങ്ങള്‍ ഇവര്‍ താമസിക്കുന്ന സ്കൂളുകളില്‍ ഇല്ലാത്ത അവസ്ഥയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.