തിരുവനന്തപുരം: പി.എസ്.സിയുടെ വ്യാജകത്ത് നിർമിച്ച് ജോലി തട്ടിപ്പ് നടത്തിയതിൽ പി.എസ്.സി ഉദ്യോഗസ്ഥ എന്ന പേരിൽ പങ്കെടുത്ത പ്രതിയുടെ ചിത്രം പൊലീസ് പുറത്തുവിട്ടു. തന്റെ അടുത്ത സുഹൃത്തായാണ് രാജലക്ഷ്മി ഇവരെ പരിചയപ്പെടുത്തിയത്. രശ്മിയുടെ വീട്ടിൽ വെച്ച് നടന്ന യോഗത്തിൽ ഓൺലൈനായി പങ്കെടുത്ത സ്ത്രീ താൻ പി.എസ്.സിയിൽനിന്നാണ് എന്ന് പറഞ്ഞ് വാട്സ്ആപ് കോളിലൂടെ ഉദ്യോഗാർഥികളുടെ അഭിമുഖവും നടത്തി.
രാജലക്ഷ്മിയുടെ സുഹൃത്താണ് ഈ സ്ത്രീയെന്നാണ് രശ്മി മൊഴി നൽകിയത്. ഇവരെപ്പറ്റി എന്തെങ്കിലും വിവരം ലഭിക്കുന്നവർ പൊലീസിന് വിവരം അറിയിക്കണമെന്ന് മെഡിക്കൽ കോളജ് പൊലീസ് അറിയിച്ചു. കേസിലെ ഒന്നാം പ്രതി അടൂർ സ്വദേശി രാജലക്ഷ്മി പൊലീസ് എന്ന വ്യാജേനയാണ് ഉദ്യോഗാർഥികളെ സമീപിച്ചത്. തുടർന്ന് അടുത്ത പരിചയക്കാർ പി.എസ്.സിയിലുണ്ടെന്നും പരീക്ഷ എഴുതാതെ സർക്കാർ ജോലി വാങ്ങി നൽകാമെന്നും വിശ്വസിപ്പിക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം കീഴടങ്ങിയ രണ്ടാം പ്രതി തൃശൂർ സ്വദേശിനി രശ്മി തട്ടിപ്പ് സംബന്ധിച്ച വിവരങ്ങളും രേഖകളും പൊലീസിന് കൈമാറിയിട്ടുണ്ട്. 15 പേരാണ് രശ്മിയുടെ പരിചയത്തിൽ ജോലിക്കായി പണം നൽകിയിട്ടുള്ളത്. തട്ടിപ്പിനിരയായ ഏഴുപേർ പണം രാജലക്ഷ്മിക്ക് നൽകിയതിന്റെ രേഖകളും പൊലീസ് ശേഖരിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.