മഴക്കാല മുന്നൊരുക്കം; ജില്ലയില്‍ വിപുല പദ്ധതികള്‍

തി​രു​വ​ന​ന്ത​പു​രം: കാ​ല​വ​ര്‍ഷ​ത്തി​ന് മു​ന്നോ​ടി​യാ​യി ജി​ല്ല​യി​ല്‍ വി​പു​ല​മാ​യ മു​ന്നൊ​രു​ക്കം ന​ട​ത്താ​ന്‍ മ​ന്ത്രി​മാ​രാ​യ വി.​ശി​വ​ന്‍കു​ട്ടി, ആ​ന്റ​ണി രാ​ജു, ജി.​ആ​ര്‍ അ​നി​ല്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ചേ​ര്‍ന്ന യോ​ഗ​ത്തി​ല്‍ തീ​രു​മാ​ന​മാ​യി. മ​ഴ​ക്കാ​ല മു​ന്നൊ​രു​ക്ക​ത്തി​ന്റെ ഭാ​ഗ​മാ​യി ജി​ല്ല​യി​ല്‍ വി​വി​ധ വ​കു​പ്പു​ക​ള്‍ ന​ട​ത്തേ​ണ്ട ത​യ്യാ​റെ​ടു​പ്പു​ക​ള്‍ യോ​ഗ​ത്തി​ല്‍ വി​ശ​ദീ​ക​രി​ച്ചു.

ദു​ര​ന്ത സാ​ധ്യ​ത നി​ല​നി​ല്‍ക്കു​ന്ന പ്ര​ദേ​ശ​ങ്ങ​ള്‍ ക​ണ്ടെ​ത്തു​ക​യും അ​ടി​യ​ന്ത​ര ഘ​ട്ട​ത്തി​ല്‍ ആ​ളു​ക​ളെ മാ​റ്റി​പ്പാ​ര്‍പ്പി​ക്കാ​നും ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ള്‍ തു​റ​ക്കാ​നു​മു​ള്ള സ​ജ്ജീ​ക​ര​ണ​ങ്ങ​ള്‍ ഏ​ര്‍പ്പെ​ടു​ത്തു​ക​യും വേ​ണം.

തീ​ര​ദേ​ശ - മ​ല​യോ​ര മേ​ഖ​ല, മ​ണ്ണി​ടി​ച്ചി​ലി​നും വെ​ള്ള​പ്പൊ​ക്ക​ത്തി​നും സാ​ധ്യ​ത​യു​ള്ള പ്ര​ദേ​ശ​ങ്ങ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ പ്ര​ത്യേ​ക ശ്ര​ദ്ധ​വ​ക്കും. ആ​വ​ശ്യ​മെ​ങ്കി​ല്‍ ദു​രി​താ​ശ്വാ​സ​ക്യാ​മ്പു​ക​ള്‍ തു​റ​ക്കു​ന്ന​തി​നു​ള്ള കെ​ട്ടി​ട​ങ്ങ​ള്‍ നേ​ര​ത്തെ ത​ന്നെ എ​ല്ലാ ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളും ക​ണ്ടെ​ത്ത​ണം.

ദു​ര​ന്ത നി​വാ​ര​ണ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്ക് ആ​വ​ശ്യ​മാ​യ ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ ല​ഭ്യ​ത​യും കാ​ര്യ​ക്ഷ​മ​ത​യും ഉ​റ​പ്പാ​ക്കു​ക​യും വേ​ണം. ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളി​ലും ആ​ശു​പ​ത്രി​ക​ളി​ലും ഭ​ക്ഷ്യ​വ​സ്തു​ക്ക​ള്‍, ശു​ദ്ധ​ജ​ലം, വൈ​ദ്യു​തി, മ​റ്റ് അ​ടി​സ്ഥാ​ന - അ​വ​ശ്യ വ​സ്തു​ക്ക​ള്‍ എ​ന്നി​വ കൃ​ത്യ​മാ​യി എ​ത്തി​ക്കു​ന്ന​തി​നു​ള്ള മു​ന്നൊ​രു​ക്ക​ങ്ങ​ള്‍ ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ള്‍ ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും മ​ന്ത്രി​മാ​ര്‍ നി​ര്‍ദ്ദേ​ശം ന​ല്‍കി.

വെ​ള്ള​പ്പൊ​ക്കം ത​ട​യാ​ന്‍ ന​ദി​ക​ള്‍, തോ​ടു​ക​ള്‍, ഓ​ട​ക​ള്‍, നീ​ര്‍ച്ചാ​ലു​ക​ള്‍, വെ​ള്ള​ക്കെ​ട്ടു​ണ്ടാ​കു​ന്ന​സ്ഥ​ല​ങ്ങ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ലെ ത​ട​സ​ങ്ങ​ള്‍ നീ​ക്ക​ണം. ക​ട​ല്‍ക്ഷോ​ഭം ത​ട​യു​ന്ന​തി​നാ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ള്‍ അ​ടി​യ​ന്ത​ര​മാ​യി തീ​ര്‍ക്ക​ണം.

ക​ട​ല്‍ക്ഷോ​ഭം സം​ബ​ന്ധി​ച്ച മു​ന്ന​റി​യി​പ്പ് തീ​ര​ദേ​ശ​വാ​സി​ക​ള്‍ക്കും മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍ക്കും കൃ​ത്യ​മാ​യി ല​ഭ്യ​മാ​ക്ക​ണം. റോ​ഡു​ക​ളി​ലും വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ലും ആ​വ​ശ്യ​മാ​യ സ്ഥ​ല​ത്ത് മു​ന്ന​റി​യി​പ്പ് ബോ​ര്‍ഡു​ക​ള്‍ സ്ഥാ​പി​ക്കു​ക​യും പാ​ത​യോ​ര​ങ്ങ​ളി​ല്‍ അ​പ​ക​ടാ​വ​സ്ഥ​യി​ലു​ള്ള പ​ര​സ്യ ബോ​ര്‍ഡു​ക​ളും മ​ര​ങ്ങ​ളു​ടെ ശി​ഖ​ര​ങ്ങ​ളും നീ​ക്കം ചെ​യ്യു​ക​യും വേ​ണം.

വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍ തു​റ​ക്കു​ന്ന​തി​നു മു​ന്നോ​ടി​യാ​യി ശു​ചീ​ക​ര​ണ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ന​ട​ത്തു​ക​യും എ​ല്ലാ സ്‌​കൂ​ളു​ക​ളും പ​രി​ശോ​ധി​ച്ച് ഫി​റ്റ്ന​സ് ഉ​റ​പ്പു​വ​രു​ത്തു​ക​യും ചെ​യ്യ​ണ​മെ​ന്നും ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ള്‍ക്ക് മ​ന്ത്രി​മാ​ര്‍ നി​ര്‍ദേ​ശം ന​ല്‍കി. മ​ഴ​ക്കാ​ല മു​ന്നൊ​രു​ക്ക​ങ്ങ​ള്‍ക്കും ദു​ര​ന്ത​നി​വാ​ര​ണ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ഏ​കോ​പി​പ്പി​ക്കു​ന്ന​തി​നും എ​ല്ലാ വ​കു​പ്പു​ക​ളും നോ​ഡ​ല്‍ ഓ​ഫീ​സ​ര്‍മാ​രെ നി​യ​മി​ക്കും.

യോ​ഗ​ത്തി​ല്‍ മ​ന്ത്രി​മാ​ർ​ക്കു​പു​​റ​മേ ക​ല​ക്ട​ര്‍ ജെ​റോ​മി​ക് ജോ​ര്‍ജ്, എ.​ഡി.​എം അ​നി​ല്‍ ജോ​സ്. ജെ, ​സ​ബ് ക​ല​ക്ട​ര്‍ അ​ശ്വ​തി ശ്രീ​നി​വാ​സ്, ദു​ര​ന്ത നി​വാ​ര​ണ വി​ഭാ​ഗം ഡെ​പ്യൂ​ട്ടി ക​ല​ക്ട​ര്‍ വി.​ജ​യ​മോ​ഹ​ന്‍, വി​വി​ധ വ​കു​പ്പു​ക​ളി​ലെ ജി​ല്ലാ​ത​ല ഉ​ദ്യോ​ഗ​സ്ഥ​ര്‍ എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.

Tags:    
News Summary - Rain days- Development projects in the district

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.