തിരുവനന്തപുരം: ജില്ലയില്‍ ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള വോട്ടിങ് മെഷീനുകളുടെ റാന്ഡമൈസേഷന് നടപടികള്‍ പൂര്‍ത്തിയായി. തിരുവനന്തപുരം, ആറ്റിങ്ങല്‍ ലോക്സഭാ മണ്ഡലങ്ങളിലെ വിവിധ പോളിങ് സ്റ്റേഷനുകളിലേക്കുള്ള റിസര്‍വ് ഉള്‍പ്പെടെയുള്ള വോട്ടിങ് മെഷീനുകളാണ് റാന്‍ഡമൈസ് ചെയ്തത്.
കലക്ടറേറ്റില്‍ നടന്ന റാന്ഡമൈസേഷന് പ്രക്രിയയില്‍ ജില്ല തെരഞ്ഞെടുപ്പ് ഓഫിസറായ ജില്ല കലക്ടർ ജെറോമിക് ജോര്‍ജ്, അഡീഷനല്‍ ജില്ല മജിസ്ട്രേറ്റ് പ്രേംജി സി, പൊതുനിരീക്ഷകർ രാജീവ് രഞ്ജന്‍, ആഷീഷ് ജോഷി എന്നിവരും സ്ഥാനാർഥികളുടെ പ്രതിനിധികളും സന്നിഹിതരായിരുന്നു.
ജില്ലയില്‍ രണ്ട് ലോക്സഭാ മണ്ഡലങ്ങളിലായി ആകെ 2730 പോളിങ് സ്റ്റേഷനുകളാണുള്ളത്. തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തില്‍ 1307 ഉം, ആറ്റിങ്ങല്‍ ലോക്സഭാ മണ്ഡലത്തില്‍ 1423 ഉം പോളിങ് സ്റ്റേഷനുകളുണ്ട്. കഴക്കൂട്ടം, വട്ടിയൂര്‍ക്കാവ്, തിരുവനന്തപുരം, നേമം, പാറശ്ശാല, കോവളം, നെയ്യാറ്റിന്‍കര അസംബ്ലി നിയോജകമണ്ഡലങ്ങളുള്‍പ്പെടുന്ന തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തില്‍ റിസര്‍വ് ഉള്‍പ്പെടെ 4832 വോട്ടിങ് മെഷീനുകള്‍ റാന്‍ഡമൈസ് ചെയ്തു.
വര്‍ക്കല, ആറ്റിങ്ങല്‍, ചിറയിന്‍കീഴ്, നെടുമങ്ങാട്, വാമനപുരം, അരുവിക്കര, കാട്ടാക്കട അസംബ്ലി നിയോജകമണ്ഡലങ്ങളുള്‍പ്പെടുന്ന ആറ്റിങ്ങല്‍ ലോക്സഭാ മണ്ഡലത്തില്‍ റിസര്‍വ് ഉള്‍പ്പെടെ 5257 വോട്ടിങ് മെഷീനുകളാണ് റാന്‍ഡമൈസ് ചെയ്തത്. ബാലറ്റ് യൂനിറ്റ്, കണ്ട്രോള് യൂനിറ്റ് എന്നിവയുടെ 20 ശതമാനം വീതവും വി.വി പാറ്റ് മെഷീനുകളുടെ 30 ശതമാനവും റിസര്‍വ് ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.