മെഡിക്കല്‍ കോളജ്: തിരുവനന്തപുരം ആര്.സി.സിയില്‍ റേഡിയേഷന് ചികിത്സ മുടങ്ങി ആയിരക്കണക്കിന് രോഗികള്‍ ബുദ്ധിമുട്ടുന്നതായി പരാതി. ആര്.സി.സി റേഡിയോളജി വിഭാഗത്തിലെ സോഫ്റ്റ്വെയര് ഹാക്ക് ചെയ്ത സംഭവത്തെതുടർന്നാണ് ആറ് ദിവസത്തോളമായി റേഡിയേഷന് ചികിത്സ നിലച്ചത്.
ദിനംപ്രതി അറുനൂറോളം രോഗികള്‍ക്കാണ് റേഡിയേഷന് ചികിത്സ നല്കി വരുന്നത്. മുന്നറിയിപ്പൊന്നുമില്ലാതെ ഇത് നിര്‍ത്തിെവച്ചതിനാല്‍ ഇതരജില്ലകളില്‍ നിന്നുള്ള രോഗികളാണ് ഏറെ ബുദ്ധിമുട്ടുന്നത്. ഏപ്രില്‍ 27നാണ് സോഫ്റ്റ്വെയര് ഹാക്ക് ചെയ്തതായി ശ്രദ്ധയിൽപെട്ടത്.
ഉന്നത അധികൃതരുടെ നിർദേശത്തെത്തുടര്‍ന്ന് റേഡിയേഷന് ചികിത്സ നിര്ത്തിെവക്കുകയും വിവരം പൊലീസ് സൈബര്‍സെല്ലിനെ അറിയിക്കുകയുമായിരുന്നു. ലക്ഷക്കണക്കിന് രോഗികളുടെ റേഡിയേഷന്, പതോളജി ഫലങ്ങള്‍ സൂക്ഷിച്ചിരുന്ന സെര്‍വറുകളാണ് തകരാറിലായത്.
എന്നാല്‍ മുഴുവന്‍ േഡറ്റയും വീണ്ടെടുക്കാന്‍ കഴിയുമെന്നതിനാല്‍ ചികിത്സാ വിവരങ്ങൾ നഷ്ടപ്പെടില്ലെന്ന് ആര്.സി.സി അധികൃതര്‍ വ്യക്തമാക്കി.
വെള്ളിയാഴ്ച മുതല്‍ റേഡിയേഷന് ചികിത്സ പുനരാരംഭിക്കാന്‍ കഴിയുമെന്ന് ആര്.സി.സി അധികൃതര്‍ പറഞ്ഞിരുന്നെങ്കിലും രാത്രി ഏറെ വൈകി പോലും ആരംഭിക്കാത്തതില്‍ രോഗികള്‍ ഏറെ ആശങ്കയിലാണ്. അതിനിടെ റേഡിയേഷൻ ചികിത്സ ശനിയാഴ്ച വൈകീട്ട് മുതൽ പുനരാരംഭിക്കാനാവുമെന്ന് ഡയറക്ടർ ഡോ. രേഖാനായർ പറഞ്ഞു. ബന്ധപ്പെട്ട സാങ്കേതിക വിദഗ്ധർ അടിയന്തര നടപടികൾ സ്വീകരിച്ചതോടെയാണ് പ്രശ്നപരിഹാരമുണ്ടായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.