ആറ്റിങ്ങൽ: ബിവറേജസ് ഗോഡൗണിൽ വൻ കവർച്ച. 1300 ലിറ്റർ മദ്യമാണ് ഇവിടെനിന്ന് നഷ്ടമായതെന്നാണ് കണക്ക്. കഴിഞ്ഞദിവസം വർക്കല റേഞ്ച് എക്സൈസ് നടത്തിയ പരിശോധനയിൽ അംബാസഡർ കാറിൽ കടത്താൻ ശ്രമിച്ച 54 ലിറ്റർ വിദേശമദ്യം പിടികൂടിയിരുന്നു.
പ്രതി ഓടി രക്ഷപ്പെട്ടു. പിടികൂടിയ മദ്യത്തിൽ ഹോളോഗ്രാം ഇല്ലാതിരുന്നതിനാൽ വിൽപനശാലയിൽനിന്നുള്ളതല്ലെന്ന് എക്സൈസ് മനസ്സിലാക്കി. കുപ്പികളിലെ ബാച്ച് നമ്പർ പരിശോധിച്ചപ്പോഴാണ് ആറ്റിങ്ങൽ ഐ.ടി.ഐക്ക് സമീപത്തെ ബിവറേജസ് ഗോഡൗണിൽനിന്നുള്ളതാണെന്ന് കണ്ടെത്തിയത്. ഗോഡൗണിൽ ഇറക്കാനായി മദ്യം നിറച്ച ലോറികൾ ഇതിന് സമീപം പാർക്ക് ചെയ്തിട്ടുണ്ട്. ഇവയിൽനിന്ന് മദ്യം നഷ്ടപ്പെട്ടിരുന്നോ എന്നായിരുന്നു ആദ്യ പരിശോധന.
എന്നാൽ, ലോറിയിൽനിന്ന് മദ്യം നഷ്ടപ്പെട്ടില്ലെന്ന് കണ്ടെത്തി. തുടർന്ന് ഗോഡൗൺ പരിശോധിക്കാൻ ആറ്റിങ്ങൽ എക്സൈസ് സി.ഐ അജിദാസിെൻറ നേതൃത്വത്തിലെത്തി. ഗോഡൗണിെൻറ പിറകുവശത്തെ ഹാൻവീവ് സൊസൈറ്റിയുടെ കാടുപിടിച്ച സ്ഥലത്തുകൂടി കെട്ടിടത്തിന് മുകളിൽ കയറിയ സംഘം ആസ്ബസ്റ്റോസ് ഷീറ്റിെൻറ ആണിയിളക്കി അകത്തുകടന്ന് കെയ്സ് കണക്കിന് മദ്യം കടത്തുകയായിരുന്നെന്ന് മനസ്സിലായി. തുടർന്ന് ആറ്റിങ്ങൽ ഡി.വൈ.എസ്.പി ഹരിയും സംഘവുമെത്തി കേസെടുത്ത് അന്വേഷണമാരംഭിച്ചു. എല്ലാ സമയവും രണ്ട് സെക്യൂരിറ്റി നിരീക്ഷണത്തിലുള്ള സ്ഥലത്തുനിന്നാണ് കെയ്സ് കണക്കിന് മദ്യം കവർന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.