തിരുവനന്തപുരം: ചെള്ളുപനി ബാധിച്ച് പാറശ്ശാല ഗ്രാമപഞ്ചായത്തിലെ അയിങ്കാമം സ്വദേശിനി മരിച്ച സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനം ശക്തമാക്കി. പഞ്ചായത്ത് അംഗങ്ങളും ആരോഗ്യ, മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരും ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി.
വാര്‍ഡില്‍ മറ്റാര്‍ക്കും ഇതുവരെ രോഗലക്ഷണങ്ങള്‍ ഉണ്ടായിട്ടില്ല. ചെള്ളുപനി വ്യാപനം തടയാന്‍ എല്ലാ വാര്‍ഡുകളിലും നിരീക്ഷണം നടത്തും. രോഗതീവ്രതയെക്കുറിച്ച് ബോധവത്കരണം നല്‍കും. മൃഗങ്ങളില്‍നിന്ന് മനുഷ്യരിലേക്ക് രോഗം പകരുന്നത് തടയാന്‍വേണ്ടി ശുചീകരണ പ്രവര്‍ത്തനങ്ങളും നടത്തും.
ഹരിതകര്‍മ സേന, ആശ പ്രവര്‍ത്തകര്‍, സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവരുടെ സഹകരണത്തോടെ രോഗ ഉറവിടങ്ങള്‍ കണ്ടെത്തുന്നതിനും അവ നിയന്ത്രണ വിധേയമാക്കുന്നതിനുമുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി പാറശ്ശാല ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എല്‍. മഞ്ജുസ്മിത പറഞ്ഞു. കടുത്തപനി, വിറയല്‍, തലവേദന, ശരീരവേദന, ചുമ, ദഹനപ്രശ്‌നങ്ങള്‍ എന്നീ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ ആരോഗ്യ പ്രവര്‍ത്തകരെ വിവരം അറിയിക്കണം.
വീടും പരിസരവും മാലിന്യ മുക്തമാക്കണമെന്നും വളര്‍ത്തുമൃഗങ്ങളുമായി ഇടപഴകുമ്പോള്‍ കൂടുതല്‍ കരുതല്‍ ഉണ്ടാകണമെന്നും പ്രസിഡന്റ് നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.