വലിയതുറ: കടല്‍ഭിത്തി നിര്‍മാണം വൈകുന്നതിനെതിരെ ആത്മഹത്യ ഭീഷണിയുമായി സ്ത്രീകള്‍ വലിയതുറ പാലത്തിന് മുമ്പില്‍ പ്രതിഷേധിച്ചു. കടലാക്രണം ശക്തമാകുന്ന ചെറിയതുറ മുതല്‍ വലിയതുറ ഭാഗങ്ങളില്‍ താമസിക്കുന്നവരും കഴിഞ്ഞ കടാലാക്രമണത്തില് വീടുകള്‍ നഷ്ടമായി ദുരിതാശ്വ ക്യാമ്പുകളില്‍ കഴിയുന്ന കുടുംബാംഗങ്ങളുമാണ് ബുധനാഴ്ച രാവിലെയോടെ വലിയതുറ പാലത്തിന് മുന്നില്‍ പ്രതിഷേധം ആരംഭിച്ചത്. സംഭവമറിഞ്ഞ് പൊലീസ് സ്ഥലെത്തത്തി ഇവരോട് പിരിഞ്ഞുപോകാന്‍ ആവശ്യപ്പെട്ടതോടെ ചില സ്ത്രീകള്‍ കടലില്‍ ചാടുമെന്ന് ആത്മഹത്യ ഭീഷണി മുഴക്കി കടൽതീരത്തേക്കോടി. പിന്നാലെയെത്തിയ പൊലീസ് ഇവരെ തടഞ്ഞുെവച്ചു. ഇതോടെ കൂടുതല്‍ സ്ത്രീകള്‍ ആത്മഹത്യ ഭീഷണിയുമായി കടല്ക്കരയിലൈക്കത്തി. പൊലീസ് ഇവരെ അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഇവര്‍ പിന്മാറാന് തയാറായില്ല. തുടര്‍ന്ന് കൂടുതല്‍ വനിത പൊലീസെത്തുകയും അനുനയിപ്പിച്ച് പിന്തിരിപ്പിക്കുകയുമായിരുന്നു.
പൊലീസ് സംരക്ഷണഭിത്തി ഒരുക്കി തടഞ്ഞതോടെ പ്രതിഷേധം വലിയതുറ കടല്‍പാലത്തിന് മുന്നിലായി. കഴിഞ്ഞ രണ്ടുദിവസമായി വലിയതുറ ഭാഗത്ത് കടലാക്രണം ശക്തമാെണന്നും തിരമാലകള്‍ അഞ്ചാംനിര വീടുകളിലേക്ക് വരെ അടിച്ച് കയറുകയാണന്നും അടിയന്തരമായി കടല്‍ഭിത്തി നിര്‍മാണം പൂര്ത്താക്കണമെന്നും മൂന്ന് ദുരിതാശ്വാക്യാമ്പുകളിലായി കഴിയുന്നവര്‍ക്ക് വീടുകള്‍ നല്‍കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യമുയര്‍ത്തി.
പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് തിരുവനന്തപുരം തഹസില്‍ദാര്‍ സ്ഥലത്തെത്തി ഇടവക ഭാരവാഹികളുമായി ചര്‍ച്ച നടത്തി. കടല്‍ഭിത്തി നിര്‍മാണത്തിന് അടിയന്തരമായി കൂടുതല്‍ കരിങ്കല്ലുകള്‍ ക്വാറികളില്‍ നിന്നും വിട്ടുനല്‍കുന്നതിന് കലക്ടറുടെ നിര്‍ദേശ പ്രകാരം അടിയന്തരമായി കൂടുതല്‍ പാസുകള്‍ അനുവദിക്കാമെന്ന് നിര്‍ദേശം നല്‍കിയിട്ടുെണ്ടന്നും വെള്ളിയാഴ്ച മുതല്‍ കടല്‍ഭിത്തി നിര്‍മാണം ആരംഭിക്കുമെന്നും ഉറപ്പ് നല്‍കിയതിനെ തുടര്‍ന്ന് പ്രതിഷേധ സമരം അവസാനിപ്പിച്ചു.
എന്നാല്‍, വെള്ളിയാഴ്ച കടല്‍ഭിത്തി നിര്‍മാണം ആരംഭിച്ചിെല്ലങ്കില് കൂടുതല്‍ പ്രതിഷേധ സമരങ്ങളുമായി മുന്നോട്ട് പോകുമെന്ന് പ്രതിഷേധക്കാര്‍ വ്യക്തമാക്കി.
മാസങ്ങള്‍ക്ക് മുമ്പ് കടലാക്രമണം ശക്തമായി വീടുകള്‍ തകര്‍ന്നതിനെ തുടര്‍ന്ന് നാട്ടുകാര്‍ റോഡ് ഉപരോധിച്ച് സ്ഥലെത്തത്തിയ വില്ലേജ് ഓഫിസറെ തടഞ്ഞുെവച്ചിരുന്നു. തുടര്‍ന്ന് ഉന്നത റവന്യൂ അധികൃതര്‍ ഇടപെട്ട് വിവിധ വകുപ്പ് അധികൃതരുടെ യോഗം വിളിക്കുകയും കടല്‍ഭിത്തി നിര്‍മാണം വേഗത്തിലാക്കുമെന്ന് തഹസിദാര്‍ ഉറപ്പ് നല്‍കുകയും ചെയ്തു. എന്നാൽ, ഇൗ ഉറപ്പും ജലരേഖയായി മാറിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.