സുരക്ഷാ ക്രമീകരണം; സെ​ക്രട്ടേറിയറ്റിൽ വാഹനങ്ങൾക്ക്​ പാസ്​ നിർബന്ധമാക്കി

തി​രു​വ​ന​ന്ത​പു​രം: വാ​ഹ​ന​ങ്ങ​ൾ സെ​ക്ര​ട്ടേ​റി​യ​റ്റി​ലേ​ക്ക്​ ക​ട​ക്ക​ണ​മെ​ങ്കി​ൽ പാ​സ്​ നി​ർ​ബ​ന്ധ​മാ​ക്കി.​സെ​ക്ര​ട്ടേ​റി​യ​റ്റി​ലെ സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ന്റെ ഭാ​ഗ​മാ​യു​ള്ള നി​ബ​ന്ധ​ന​ക്ക്​ പു​റ​മെ​യാ​ണ്​ പു​തി​യ ഉ​ത്ത​ര​വു​മാ​യി പൊ​തു​ഭ​ര​ണ വ​കു​പ്പ്​ എ​ത്തി​യ​ത്.

സെ​ക്ര​ട്ടേ​റി​യ​റ്റ് സു​ര​ക്ഷ ക്ര​മീ​ക​ര​ണ​ങ്ങ​ളു​ടെ​യും വാ​ഹ​ന​ത്തി​ര​ക്ക് കു​റ​യ്ക്കു​ന്ന​തി​ന്റെ​യും ഭാ​ഗ​മാ​യാ​ണ്​ പാ​സു​ക​ൾ നി​ർ​ബ​ന്ധ​മാ​ക്കു​ന്ന​ത്. സ്ഥ​ല​പ​രി​മി​തി നേ​രി​ടു​ന്ന​തി​നാ​ൽ പാ​സു​ള​ള വാ​ഹ​ന​ങ്ങ​ൾ​ക്ക് മാ​ത്ര​മേ പാ​ർ​ക്കി​ങ്​ അ​നു​വ​ദി​ക്കു​ക​യു​ള​ളൂ. ജീ​വ​ന​ക്കാ​ര​ന് ഒ​രു ഇ​രു​ച​ക്ര വാ​ഹ​ന​ത്തി​നും ഒ​രു നാ​ലു​ച​ക്ര വാ​ഹ​ന​ത്തി​നും മാ​ത്ര​മെ പാ​സ് അ​നു​വ​ദി​ക്കു​ക​യു​ള​ളൂ. പാ​സു​ണ്ടെ​ങ്കി​ലും സെ​ക്യൂ​രി​റ്റി ഓ​ഫി​സ​ർ ആ​വ​ശ്യ​പ്പെ​ട്ടാ​ൽ ജീ​വ​ന​ക്കാ​ർ തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ് കാ​ണി​ക്ക​ണം.

സെ​ക്ര​ട്ടേ​റി​യ​റ്റ് വ​ള​പ്പി​ൽ (മെ​യി​ൻ, അ​ന​ക്സ് - 1, അ​ന​ക്സ് - 2) പാ​ർ​ക്ക് ചെ​യ്ത ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ വാ​ഹ​ന​ങ്ങ​ൾ മാ​റ്റു​ന്ന​തി​ന് അ​ത​ത് വ​കു​പ്പു​ക​ളും, പൊ​തു​ഭ​ര​ണ​വ​കു​പ്പും അ​ടി​യ​ന്തി​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം. രാ​ത്രി​കാ​ല​ങ്ങ​ളി​ൽ സെ​ക്ര​ട്ടേ​റി​യ​റ്റ് വ​ള​പ്പി​ൽ അ​ന​ധി​കൃ​ത​മാ​യി വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്ക് ചെ​യ്യു​ന്നു​ണ്ടെ​ങ്കി​ൽ ചീ​ഫ് സെ​ക്യൂ​രി​റ്റി ഓ​ഫീ​സ​ർ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം.

നി​ർ​ദ്ദേ​ശ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ക്കു​ന്ന​തി​ൽ എ​ല്ലാ വ​കു​പ്പു​ക​ളും, ഉ​ദ്യോ​ഗ​സ്ഥ​രും, ഡ്രൈ​വ​ർ​മാ​രും, മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രും, സ്ഥാ​പ​ന​ങ്ങ​ളും, ജ​ന​പ്ര​തി​നി​ധി​ക​ളും, പൊ​തു​ജ​ന​ങ്ങ​ളും സ​ഹ​ക​രി​ക്ക​ണ​മെ​ന്നും ഇ​ക്കാ​ര്യ​ത്തി​ൽ സെ​ക്യൂ​രി​റ്റി വി​ഭാ​ഗം ജാ​ഗ്ര​ത പു​ല​ർ​ത്തേ​ണ്ട​തും സെ​ക്ര​ട്ടേ​റി​യ​റ്റി​ന്റെ സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും പൊ​തു​ഭ​ര​ണ​വ​കു​പ്പ്​ ഉ​ത്ത​ര​വി​ൽ ആ​വ​ശ്യ​പ്പെ​ടു​ന്നു.

Tags:    
News Summary - security arrangement- Pass has been made mandatory for vehicles at the Secretariat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.