സുരക്ഷാ ക്രമീകരണം; സെക്രട്ടേറിയറ്റിൽ വാഹനങ്ങൾക്ക് പാസ് നിർബന്ധമാക്കി
text_fieldsതിരുവനന്തപുരം: വാഹനങ്ങൾ സെക്രട്ടേറിയറ്റിലേക്ക് കടക്കണമെങ്കിൽ പാസ് നിർബന്ധമാക്കി.സെക്രട്ടേറിയറ്റിലെ സുരക്ഷാ ക്രമീകരണങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായുള്ള നിബന്ധനക്ക് പുറമെയാണ് പുതിയ ഉത്തരവുമായി പൊതുഭരണ വകുപ്പ് എത്തിയത്.
സെക്രട്ടേറിയറ്റ് സുരക്ഷ ക്രമീകരണങ്ങളുടെയും വാഹനത്തിരക്ക് കുറയ്ക്കുന്നതിന്റെയും ഭാഗമായാണ് പാസുകൾ നിർബന്ധമാക്കുന്നത്. സ്ഥലപരിമിതി നേരിടുന്നതിനാൽ പാസുളള വാഹനങ്ങൾക്ക് മാത്രമേ പാർക്കിങ് അനുവദിക്കുകയുളളൂ. ജീവനക്കാരന് ഒരു ഇരുചക്ര വാഹനത്തിനും ഒരു നാലുചക്ര വാഹനത്തിനും മാത്രമെ പാസ് അനുവദിക്കുകയുളളൂ. പാസുണ്ടെങ്കിലും സെക്യൂരിറ്റി ഓഫിസർ ആവശ്യപ്പെട്ടാൽ ജീവനക്കാർ തിരിച്ചറിയൽ കാർഡ് കാണിക്കണം.
സെക്രട്ടേറിയറ്റ് വളപ്പിൽ (മെയിൻ, അനക്സ് - 1, അനക്സ് - 2) പാർക്ക് ചെയ്ത ഉപയോഗശൂന്യമായ വാഹനങ്ങൾ മാറ്റുന്നതിന് അതത് വകുപ്പുകളും, പൊതുഭരണവകുപ്പും അടിയന്തിര നടപടി സ്വീകരിക്കണം. രാത്രികാലങ്ങളിൽ സെക്രട്ടേറിയറ്റ് വളപ്പിൽ അനധികൃതമായി വാഹനങ്ങൾ പാർക്ക് ചെയ്യുന്നുണ്ടെങ്കിൽ ചീഫ് സെക്യൂരിറ്റി ഓഫീസർ നടപടി സ്വീകരിക്കണം.
നിർദ്ദേശങ്ങൾ കർശനമായി പാലിക്കുന്നതിൽ എല്ലാ വകുപ്പുകളും, ഉദ്യോഗസ്ഥരും, ഡ്രൈവർമാരും, മാധ്യമ പ്രവർത്തകരും, സ്ഥാപനങ്ങളും, ജനപ്രതിനിധികളും, പൊതുജനങ്ങളും സഹകരിക്കണമെന്നും ഇക്കാര്യത്തിൽ സെക്യൂരിറ്റി വിഭാഗം ജാഗ്രത പുലർത്തേണ്ടതും സെക്രട്ടേറിയറ്റിന്റെ സുരക്ഷാ ക്രമീകരണങ്ങൾ ഉറപ്പാക്കണമെന്നും പൊതുഭരണവകുപ്പ് ഉത്തരവിൽ ആവശ്യപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.