തിരുവനന്തപുരം: നഗരത്തിലെ ഷോപ്പിങ് മാളിൽ കുട്ടി ഉൾപ്പെടെ വനിതകൾക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ യുവാവിന്റെ സി.സി.ടി.വി ദൃശ്യം പൊലീസ് പുറത്തു വിട്ടു. 30-35 വയസ്സ് പ്രായം തോന്നിക്കുന്ന ഇയാൾ ഏപ്രിൽ 17 ന് രാത്രി എട്ടോടെയാണ് അതിക്രമം കാട്ടിയത്.
പരാതി നൽകി 36 ദിവസങ്ങൾക്കു ശേഷമാണ് വഞ്ചിയൂർ പോലീസ് കേസെടുക്കാൻ തയാറായതെന്ന് ആക്ഷേപമുയർന്നിരുന്നു. ഉന്നത പോലീസ് ഉദ്യോഗസ്ഥർക്ക് പരാതി നൽകിയതോടെയാണ് നടപടി വേഗത്തിലായത്. പ്രതിയെക്കുറിച്ച് വിവരം ലഭിക്കുന്നവർ അറിയിക്കണമെന്നു പൊലീസ് ആവശ്യപ്പെട്ടു. ഫോൺ: 9497987007.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.