തിരുവനന്തപുരം: ആവശ്യപ്പെട്ട പണം നൽകാത്തതിന്റെ പേരിൽ മാതാവിനെ ചവിട്ടിക്കൊന്ന കേസിൽ മകന് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും. ചിറയിൻകീഴ് രാമമന്ദിരത്തിൽ ഗോപകുമാറിനെയാണ് തിരുവനന്തപുരം സെഷൻസ് കോടതി ജഡ്ജി ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കിൽ രണ്ടുവർഷം കൂടി തടവ് അനുഭവിക്കണമെന്നും ജഡ്ജി പ്രസൂൺ മോഹൻ വിധിച്ചു.
2012 മാർച്ച് അഞ്ചിനാണ് കേസിനാസ്പദമായ സംഭവം. മാതാവ് സുകുമാരിയമ്മയോട് ഗോപകുമാർ പണം ആവശ്യപ്പെട്ടിരുന്നു. ഇത് നൽകാൻ സുകുമാരിയമ്മ വിസമ്മതിച്ചതോടെ ഗോപകുമാർ അമ്മയെ തള്ളിവീഴ്ത്തി. നിലത്തുവീണ സുകുമാരിയമ്മയുടെ നെഞ്ചിലും അടിവയറ്റിലും ഗോപകുമാർ ശക്തമായി ചവിട്ടി. നെഞ്ചിലും അടിവയറിലും തലയിലുമേറ്റ പരിക്കാണ് മരണത്തിന് കാരണമായതെന്ന് വിധിയിൽ പറയുന്നു. പ്രോസിക്യൂഷനുവേണ്ടി അഡീഷനൽ പബ്ലിക് പ്രോസിക്യൂട്ടർ കെ.എൽ. ഹരീഷ്കുമാർ ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.