തിരുവനന്തപുരം: വിജയ് ഹസാരെ േട്രാഫി ഏകദിന ക്രിക്കറ്റ് ടൂർണമൻെറിൽ തമിഴ്നാട് കർണാടകത്തെ എട്ട് വിക്കറ്റിന് തകർത്തു. മറ്റ് മത്സരങ്ങളിൽ മുംബൈ ബറോഡയെയും പുതുച്ചേരി ബംഗാളിനെയും പരാജയപ്പെടുത്തി. ആദ്യം ബാറ്റ് ചെയ്ത കർണാടക 36.3 ഒാവറിൽ 122 റൺസ് നേടി ഒാൾ ഒൗട്ടായി. 60 റൺസ് നേടിയ ക്യാപ്ടൻ മനീഷ് പാണ്ഡെക്ക് മാത്രമാണ് പിടിച്ചുനിൽക്കാനായത്. എം. സിദ്ധാർഥ് നാലും സായി കിഷോർ മൂന്നും വിക്കറ്റ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ തമിഴ്നാട് പുറത്താകാതെ 51 റൺസ് നേടിയ ഇന്ദ്രജിത്തിൻെറയും 31 റൺസ് നേടിയ വാഷിങ്ടൺ സുന്ദറിൻെറയും ബാറ്റിങ് മികവിൽ 28 ഒാവറിൽ വിജയിച്ചു. മഴ കളിമുടക്കിയ മത്സരങ്ങളിൽ മഴനിയമപ്രകാരമാണ് പുതുച്ചേരിയും മുംബൈയും ജയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.