ശ്രീകൃഷ്ണജയന്തി: നഗരത്തിൽ നാളെ ഗതാഗത നിയന്ത്രണം

തി​രു​വ​ന​ന്ത​പു​രം: ശ്രീ​കൃ​ഷ്ണ ജ​യ​ന്തി ശോ​ഭാ​യാ​ത്ര​യോ​ട​നു​ബ​ന്ധി​ച്ച് തി​ങ്ക​ളാ​ഴ്ച ഉ​ച്ച​ക്ക്​ ര​ണ്ട്​ മു​ത​ല്‍ വൈ​കീ​ട്ട് ഏ​ഴ്​ വ​രെ ന​ഗ​ര​ത്തി​ല്‍ പാ​ള​യം മു​ത​ല്‍ കി​ഴ​ക്കേ​കോ​ട്ട വ​രെ റോ​ഡി​ല്‍ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം.

ശോ​ഭ​യാ​ത്ര ക​ട​ന്നു​പോ​കു​ന്ന പാ​ള​യം- സ്പെ​ൻ​സ​ർ-​സ്റ്റാ​ച്യു- ആ​യു​ർ​വേ​ദ​കോ​ള​ജ്-​ഓ​വ​ർ ബ്രി​ഡ്ജ്-​പ​ഴ​വ​ങ്ങാ​ടി-​കി​ഴ​ക്കേ​കോ​ട്ട വ​രെ​യു​ള്ള റോ​ഡി​ൽ വാ​ഹ​ന പാ​ർ​ക്കി​ങ്​ പാ​ടി​ല്ല. ന​ഗ​ര​ത്തി​ൽ പ്ര​ധാ​ന റോ​ഡു​ക​ളി​ലും ഇ​ട​റോ​ഡു​ക​ളി​ലും പാ​ര്‍ക്ക് ചെ​യ്യ​രു​ത്. അ​ന​ധി​കൃ​ത​മാ​യി പാ​ര്‍ക്ക് ചെ​യ്യു​ന്ന വാ​ഹ​ന​ങ്ങ​ൾ റി​ക്ക​വ​റി വാ​ഹ​നം ഉ​പ​യോ​ഗി​ച്ച് നീ​ക്കം ചെ​യ്ത് നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന്​ പൊ​ലീ​സ്​ അ​റി​യി​ച്ചു.

ശോ​ഭ​യാ​ത്ര​യോ​ട് ബ​ന്ധ​പ്പെ​ട്ട് വ​രു​ന്ന വി​വി​ധ സ്ഥ​ല​ങ്ങ​ളി​ല്‍ നി​ന്നും വ​രു​ന്ന വാ​ഹ​ന​ങ്ങ​ള്‍ യാ​ത്ര​ക്കാ​രെ ഇ​റ​ക്കി​യ​ശേ​ഷം ആ​റ്റു​കാ​ല്‍ക്ഷേ​ത്രം ഗ്രൗ​ണ്ടി​ലോ ഈ​ഞ്ച​ക്ക​ല്‍-​തി​രു​വ​ല്ലം ബൈ​പാ​സ് സ​ര്‍വി​സ് റോ​ഡി​ലോ ഗ​താ​ഗ​ത ത​ട​സ്സ​മി​ല്ലാ​ത്ത രീ​തി​യി​ല്‍ പാ​ര്‍ക്ക് ചെ​യ്യ​ണം.

പി.​എം.​ജി ഭാ​ഗ​ത്തു​നി​ന്ന്​ കി​ഴ​ക്കേ​കോ​ട്ട ഭാ​ഗ​ത്തേ​ക്ക് പോ​കു​ന്ന വാ​ഹ​ന​ങ്ങ​ള്‍ പി. ​എം.​ജി, ആ​ര്‍.​ആ​ര്‍. ലാ​മ്പ്, പ​ബ്ലി​ക് ലൈ​ബ്ര​റി, പ​ഞ്ചാ​പു​ര, ഫ്ലൈ ​ഓ​വ​ര്‍, പ​ന​വി​ള വ​ഴി പോ​ക​ണം. ശോ​ഭാ​യാ​ത്ര ഓ​വ​ര്‍ ബ്രി​ഡ്ജ് ഭാ​ഗ​ത്ത് എ​ത്തു​ന്ന സ​മ​യം വാ​ഹ​ന​ങ്ങ​ള്‍ ത​മ്പാ​നൂ​ര്‍-​കി​ള്ളി​പ്പാ​ലം-​അ​ട്ട​ക്കു​ള​ങ്ങ​ര വ​ഴി കി​ഴ​ക്കേ​കോ​ട്ട ഭാ​ഗ​ത്തേ​ക്ക് പോ​ക​ണം.

വെ​ള്ള​യ​മ്പ​ലം ഭാ​ഗ​ത്ത് നി​ന്നു​വ​രു​ന്ന വാ​ഹ​ന​ങ്ങ​ള്‍ പ​ബ്ലി​ക് ലൈ​ബ്ര​റി, പ​ഞ്ചാ​പു​ര, ​ൈഫ്ല ​ഓ​വ​ര്‍, പ​ന​വി​ള വ​ഴി പോ​ക​ണം.

പേ​ട്ട ഭാ​ഗ​ത്തു​നി​ന്ന്​ കി​ഴ​ക്കേ​കോ​ട്ട ഭാ​ഗ​ത്തേ​ക്ക് വ​രു​ന്ന വാ​ഹ​ന​ങ്ങ​ള്‍ അ​ണ്ട​ര്‍ പാ​സേ​ജ്-​ഫ്ളൈ ഓ​വ​ര്‍, പ​ന​വി​ള വ​ഴി​യോ, പാ​റ്റൂൂ​ര്‍- വ​ഞ്ചി​യൂ​ര്‍-​ഉ​പ്പി​ടാം​മൂ​ട് വ​ഴി​യോ പോ​ക​ണം.

തി​രു​വ​ല്ലം ഭാ​ഗ​ത്തു​നി​ന്ന്​ ത​മ്പാ​നൂ​ര്‍ ഭാ​ഗ​ത്തേ​ക്ക് വ​രു​ന്ന വാ​ഹ​ന​ങ്ങ​ള്‍ അ​ട്ട​ക്കു​ള​ങ്ങ​ര - കി​ള്ളി​പ്പാ​ലം-​ചൂ​ര​ക്കാ​ട്ടു​പാ​ള​യം വ​ഴി പോ​ക​ണം.

കി​ഴ​ക്കേ​കോ​ട്ട​യി​ൽ​നി​ന്ന്​ ത​മ്പാ​നൂ​ർ, ക​ര​മ​ന, പാ​പ്പ​നം​കോ​ട് ഭാ​ഗ​ത്തേ​ക്ക്​ പോ​കേ​ണ്ട വാ​ഹ​ന​ങ്ങ​ൾ അ​ട്ട​ക്കു​ള​ങ്ങ​ര-​കി​ള്ളി​പാ​ലം വ​ഴി പോ​ക​ണം.

ശോ​ഭാ​യാ​ത്ര പ​ഴ​വ​ങ്ങാ​ടി എ​ത്തു​ന്ന സ​മ​യം വ​രെ കി​ഴ​ക്കേ​കോ​ട്ട-​പാ​ള​യം റോ​ഡി​ല്‍ വാ​ഹ​ന ഗ​താ​ഗ​തം അ​നു​വ​ദി​ക്കും. യാ​ത്ര കി​ഴ​ക്കേ​കോ​ട്ട എ​ത്തു​ന്ന സ​മ​യം കി​ഴ​ക്കേ​കോ​ട്ട ഭാ​ഗ​ത്തു​നി​ന്ന്​ പാ​ള​യം ഭാ​ഗ​ത്തേ​ക്കു​ള്ള വാ​ഹ​ന​ഗ​താ​ഗ​തം വ​ഴി തി​രി​ച്ചു​വി​ടും.

Tags:    
News Summary - Srikrishna Jayanti: Traffic control in the city tomorrow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.