ശംഖുംമുഖം: ഇന്ധനം തീര്‍ന്നതിനെ തുടര്‍ന്ന് ശ്രീലങ്കന്‍ എയർവെയ്സ് വിമാനം തിരുവനന്തപുരത്ത് എമര്‍ജന്‍സി ലാന്‍ഡിങ് നടത്തി. ലണ്ടനില്‍നിന്ന് കോളംബോയിലേക്ക് പറന്ന ശ്രീലങ്കന്‍ എയർവെയ്സ് യു.എല്‍ 504 നമ്പര്‍ വിമാനമാണ് ഇന്നലെ ഉച്ചയോടെ ലാന്‍ഡിങ് നടത്തിയത്.
പൈലറ്റ് തിരുവനന്തപുരം എയര്‍ട്രാഫിക് കണ്‍ട്രോള്‍ ടവറിലേക്ക് അടിയന്തര സന്ദേശം നല്‍കിയതോടെ വിമാനത്താളത്തില്‍ എമര്‍ജന്‍സി ലാന്‍ഡിങ് നേരിടാനുള്ള ഒരുക്കങ്ങള്‍ക്ക് മുന്നറിയിപ്പുണ്ടായി.
വിമാനത്താവളത്തിലെ ഫയര്‍ഫോഴ്സ് ഉൾപ്പെടെയുള്ളവര്‍ നിമിഷങ്ങള്‍ക്കുളളില്‍ സജ്ജരായി റണ്വേയിലേെക്കത്തി.
ഇതോടെ വിമാനത്തിന് ലാന്‍ഡിങ് അനുമതിയും നല്‍കി. ലാന്‍ഡിങ് അനുമതി ലഭിച്ചതോടെ വിമാനം 1.32ന് റണ്‍വേയില്‍ ലാന്‍ഡിങ് നടത്തി. തുടര്‍ന്ന് ഇന്ധനം നിറച്ച ശേഷം 2.45ന് കോളംബോയിലേക്ക് തിരിച്ച് പറന്നു. ലാന്‍ഡിങ്ങിന് അനുമതി നല്‍കാന്‍ അല്‍പം വൈകിയെങ്കില്‍ വലിയൊരു അപകടം നടക്കുന്ന തരത്തില്‍ വിമാനത്തില്‍ ഇന്ധനം തീര്‍ന്നിരുന്നു. പൈലറ്റിെൻറ സന്ദേശത്തില്‍നിന്ന് ഇത് മനസ്സിലാക്കിയ എയര്‍ട്രാഫിക് കൺട്രോള് ടവറിലെ ഉദ്യോഗസ്ഥര്‍ ഉണര്‍ന്നുപ്രവര്‍ത്തിച്ച കാരണം വന്‍ദുരന്തം ഒഴിവായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.