തിരുവനന്തപുരം: എസ്.എസ്.എൽ.സി പരീക്ഷയിൽ തലസ്ഥാന ജില്ലയിൽ 98.67 ശതമാനം കുട്ടികൾ ഉപരിപഠന യോഗ്യത നേടി. കഴിഞ്ഞവർഷം 99.16 ശതമാനമായിരുന്ന വിജയം ഇക്കുറി കുറഞ്ഞു. ഇക്കുറി പരീക്ഷ എഴുതിയ 34497 ൽ 34039 കുട്ടികളാണ് വിജയം കണ്ടത്. ഇതിൽ 17230 ആൺകുട്ടികളും 16809 പെൺകുട്ടികളുമുണ്ട്. ആൺകുട്ടികളാണ് ഇക്കുറി വിജയികളിൽ കൂടുതൽ. 458 കുട്ടികൾക്കാണ് പരീക്ഷയിൽ വിജയിക്കാൻ കഴിയാതെ പോയത്. സംസ്ഥാനത്ത് ഏറ്റവും കുറഞ്ഞ വിജയശതമാനമുള്ള ജില്ല ആറ്റിങ്ങലാണ്. 97.98 ശതമാനം കുട്ടികൾ മാത്രമാണ് വിജയിച്ചത്.
4106 പേരാണ് ഇക്കുറി എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയത്. കഴിഞ്ഞതവണ 9909 പേർ ഈ നേട്ടം കൈവരിച്ചിരുന്നു. കഴിഞ്ഞവർഷത്തേതിൽ നിന്ന് പകുതിയിൽ താഴെ കുട്ടികൾക്ക് മാത്രമാണ് ഇക്കുറി എല്ലാ വിഷയത്തിലും എ പ്ലസ് നേട്ടം കൈവരിക്കാൻ സാധിച്ചത്.
152 സ്കൂളുകൾ സമ്പൂർണ വിജയം നേടി. കഴിഞ്ഞതവണ 163 സ്കൂളുകൾക്ക് ഈ നേട്ടം കൈവരിക്കാനായിരുന്നു. 62 സർക്കാർ സ്കൂളുകളും 42 എയ്ഡഡ് സ്കൂളുകളും 48 അൺഎയ്ഡഡ് സ്കൂളുകളും നൂറുമേനി വിജയം നേടി.
ജില്ലയിൽ വിജയത്തിൽ ഇക്കുറിയും നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയാണ് മുന്നിൽ. 99.29 ശതമാനമാണ് വിജയം. 10679 കുട്ടികൾ ഇവിടെ വിജയിച്ചു. ഇതിൽ 5407 ആൺകുട്ടികളും 5272 പെൺകുട്ടികളും ഉൾപ്പെടുന്നു. ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ 12866 കുട്ടികൾ വിജയിച്ചു. 6640 ആൺകുട്ടികളും 6226 പെൺകുട്ടികളുമാണ് വിജയിച്ചത്. തിരുവനന്തപുരം വിദ്യാഭ്യാസജില്ലയിൽ 98.9 ശതമാനമാണ് വിജയം. 10494 കുട്ടികൾ വിജയിച്ചു. 5183 ആൺകുട്ടികളം 5311 പെൺകുട്ടികളും. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കുട്ടികളെ പരീക്ഷക്കിരുത്തിയതിൽ രണ്ടാം സ്ഥാനം പട്ടം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിനാണ്. 1618 കുട്ടികളാണ് ഇവിടെ നിന്ന് ഇക്കുറി പരീക്ഷ എഴുതിയത്. ഏറ്റവും കുറച്ച് കുട്ടികളെ പരീക്ഷക്കിരുത്തിയതിലും തിരുവനന്തപുരം നഗരത്തിലെ സ്കൂൾ രണ്ടാം സ്ഥാനത്ത് വന്നു. പേട്ട ജി.ജി.വി.എച്ച്.എസ്.എസിൽ രണ്ട് കുട്ടികൾ മാത്രമാണ് പരീക്ഷ എഴുതിയത്.
ജില്ലയിൽ 100 ശതമാനം വിജയംനേടിയ സ്കൂളുകൾ
സർക്കാർ
ഗവ. എ.എസ്.എച്ച്.എസ് പുത്തൻതുറ, ഗവ. എച്ച്.എസ്.എസ് അരുവിക്കര, എസ്.എൻ.വി ഗവ.എച്ച്.എസ്.എസ് കടയ്ക്കാവൂർ, ഗവ. ഗേൾസ് എച്ച്.എസ്.എസ് മിതൃമ്മല, ഗവ. വി.എച്ച്.എസ്.എസ് നെടുമങ്ങാട്, ഗവ. എച്ച്.എസ് വക്കം, ഗവ. എച്ച്.എസ് ആനപ്പാറ, വി.കെ. കാണി ഗവ. എച്ച.എസ് പനയ്ക്കോട്, ഗവ. വി ആൻഡ് എച്ച്.എസ്.എസ് കരകുളം, ഗവ. എച്ച്.എസ് അയിലം, ജി.എച്ച്.എസ് ചെറ്റച്ചൽ, ഗവ.എച്ച്.എസ് വെയിലൂർ, ഗവ. എച്ച്.എസ്.എസ് തോന്നയ്ക്കൽ, ഗവ. എച്ച്.എസ് കഴക്കൂട്ടം, ഗവ. വി.എച്ച്.എസ് കന്യാകുളങ്ങര, ഗവ. എച്ച്.എസ് ഫോർ ഗേൾസ് കന്യാകുളങ്ങര, ഗവ. എച്ച്.എസ്.എസ് കുളത്തൂർ, ഗവ. എച്ച്.എസ് ശ്രീകാര്യം, ഗവ. എച്ച്.എസ് മണ്ണന്തല, ഗവ. എച്ച്.എസ് കട്ടച്ചൽകോണം, ഗവ. മെഡിക്കൽ കോളജ് എച്ച്.എസ്.എസ് തിരുവനന്തപുരം, ഗവ. സിറ്റി വി.എച്ച്.എസ്.എസ് തിരുവനന്തപുരം, ഗവ. എച്ച്.എസ് കാച്ചാണി, പി.എസ്.എൻ.എം ഗവ. ബോയ്സ് എച്ച്.എസ്.എസ് പേരൂർക്കട, ഗവ. ഗേൾസ് വി.എച്ച്.എസ്.എസ് പേട്ട, ഗവ. എച്ച്.എസ് വഞ്ചിയൂർ, ഗവ. എച്ച്.എസ്.എസ് പേട്ട, ജി.വി. രാജ സ്പോർട്സ് സ്കൂൾ, ഗവ. എച്ച്.എസ്. കരിക്കകം, ഗവ. സാൻസ്ക്രിറ്റ് തിരുവനന്തപുരം എച്ച്.എസ് ഫോർട്ട്, ഗവ. റീജ്യനൽ ഫിഷറീസ് ടെക്നിക്കൽ എച്ച്.എസ് ആൻഡ് വി.എച്ച്.എസ്.എസ്, ഗവ. എച്ച്.എസ്.എസ് ഫോർ ബോയ്സ് കരമന, ഗവ. ഗേൾസ് എച്ച്.എസ്.എസ് കരമന, ഗവ. എച്ച്.എസ് ചാല, ഗവ. മോഡൽ എച്ച്.എസ്.എസ് ഫോർ ബോയ്സ് ചാല, ഗവ. തമിഴ് എച്ച്.എസ്.എസ് (വി.എച്ച്.എസ്.എസ് ആൻഡ് ടി.ടി.ഐ) ചാല, എസ്.എം.വി ഗവ. മോഡൽ എച്ച്.എസ്.എസ്, ഗവ. മോഡൽ ബി.എച്ച്.എസ്.എസ് തൈക്കാട്, ഗവ. എച്ച്.എസ് ജഗതി, ഡോ. എ.എം.എം.ആർ.എച്ച്.എസ്.എസ് ഫോർ ഗേൾസ് കട്ടേല, ശ്രീഅയ്യങ്കാളി മെമ്മോറിയൽ ഗവ. മോഡൽ റെസിഡൻഷ്യൽ സ്പോർട്സ് സ്കൂൾ വെള്ളായണി, ഗവ. വി.എച്ച്.എസ്.എസ് പൂവാർ, എൻ.കെ.എം ഗവ. എച്ച്.എസ്.എസ് ധനുവച്ചപുരം, ഗവ. എച്ച്.എസ് ഫോർ ഗേൾസ് ധനുവച്ചപുരം, ഗവ. ടി.എച്ച്.എസ് കഴിവൂർ, ഗവ. വി.എച്ച്.എസ്.എസ് പരണിയം, ഗവ. വി.എച്ച്.എസ്.എസ് കുളത്തൂർ, ഗവ. എച്ച്.എസ്.എസ് വിളവൂർക്കൽ, ഗവ. എച്ച്.എസ്.എസ് ഫോർ ഗേൾസ് മലയിൻകീഴ്, ഗവ. എച്ച്.എസ് കണ്ടല, ഗവ. എം.ടി.എച്ച്.എസ് ഊരൂട്ടുകാല, ഗവ. എച്ച്.എസ്.എസ് ഫോർ ഗേൾസ് നെയ്യാറ്റിൻകര, ഗവ. വി.എച്ച്.എസ്.എസ് പാറശ്ശാല, ഗവ. കെ.വി. ഹൈസ്കൂൾ അയിര, ഗവ. എച്ച്.എസ്.എസ് നെയ്യാർഡാം, ഗവ. വി.എച്ച്.എസ്.എസ് വീരണകാവ്, ഗവ. എച്ച്.എസ്.എസ് ബാലരാമപുരം, ഗവ. എച്ച്.എസ്.എസ് മൈലച്ചൽ, ഗവ. എച്ച്.എസ്.എസ് കീഴാറൂർ, ഗവ. എച്ച്.എസ് പ്ലാവൂർ, ഗവ. എച്ച്.എസ് പെരുമ്പഴുതൂർ, ഗവ. എൽ.വി.എച്ച്.എസ്.എസ് ആറയൂർ, ഗവ. എച്ച്.എസ് തിരുപുറം.
അൺഎയ്ഡഡ്
നവഭാരത് ഇ.എം.എച്ച്.എസ് ആറ്റിങ്ങൽ, എലിസബത്ത് ജോയൽ സി.എസ്.ഐ.ഇ.എം.എച്ച്.എസ്.എസ് ആറ്റിങ്ങൽ, ലിറ്റിൽ ഫ്ലവർ ഇ.എം.എച്ച്.എസ്.എസ് ഇടവ, ദർശന എച്ച്.എസ്.എസ് നെടുമങ്ങാട്, വികാസ്ഭവൻ എച്ച്.എസ് മിത്രനികേതൻ, സീതിസാഹിബ് എച്ച്.എസ്.എസ് കൊച്ചാലുംമൂട്, വിദ്യാധിരാജ ഇ.എം.എച്ച്.എസ് ആറ്റിങ്ങൽ, ക്രസന്റ് എച്ച്.എസ് നെടുമങ്ങാട്, കെ.ടി.സി.ടി ഇ.എം.ആർ.എച്ച്.എസ് കടുവയിൽ, ജെം നോ മോഡൽ എച്ച്.എസ്.എസ്, എസ്.എച്ച്.സി.എച്ച്.എസ് അഞ്ചുതെങ്ങ്, അമലഗിരി ഇ.എം. സ്കൂൾ കുളപ്പട, ഡെയിൽവ്യൂ എച്ച്.എസ് പുനലാൽ, അൽ ഉദുമാൻ ഇ.എം.എച്ച്.എസ്.എസ് കഴക്കൂട്ടം, ഒൗർലേഡി മേഴ്സി എച്ച്.എസ് പുതുക്കുറിച്ചി, ലൂർദ് മൗണ്ട് എച്ച്.എസ് വട്ടപ്പാറ, എസ്.എൻ.വി എച്ച്.എസ് ചെങ്കോട്ടുകോണം, ഹോളി ട്രിനിറ്റി ഇ.എം.എച്ച്.എസ് അലത്തറ, സർവോദയ വിദ്യാലയ നാലാഞ്ചിറ, സെന്റ് തോമസ് എച്ച്.എസ്.എസ് മുക്കോലക്കൽ, ൈക്രസ്റ്റ്നഗർ ഇംഗ്ലീഷ് എച്ച്.എസ്.എസ്, നിർമല ഭവൻ ഗേൾസ് എച്ച്.എസ്.എസ്, ശ്രീവിദ്യാധിരാജ വിദ്യാമന്ദിർ എച്ച്.എസ്.എസ്, ബീമ-മാഹീൻ മെമ്മോറിയൽ എച്ച്.എസ് ബീമാപള്ളി, കാർമൽ ഗേൾസ് എച്ച്.എസ്.എസ് തിരുവനന്തപുരം, ചിന്മയ വിദ്യാലയ വഴുതക്കാട്, ന്യൂ ഇന്ത്യൻ മോഡൽ സ്കൂൾ ദുബൈ, യു.എ.ഇ, ദ ന്യൂ ഇന്ത്യൻ മോഡൽ സ്കൂൾ ഷാർജ, ദ ഇംഗ്ലീഷ് പ്രൈവറ്റ് സ്കൂൾ ഉമ്മുൽഖുഅയ്ൻ, ദ ന്യൂ ഇന്ത്യൻസ്കൂൾ യു.എ.ഇ, കൊർദോവ ഇ.എം.എച്ച്.എസ് പൂന്തുറ, മൗലാന ആസാദ് സെക്കൻഡറി സ്കൂൾ ചാന്നാങ്കര, മേരിഗിരി ഇ.എം.എച്ച്.എസ് കുടപ്പനക്കുന്ന്, തുഞ്ചൻ സ്മാരക ഇംഗ്ലീഷ് മോഡൽ എച്ച്.എസ് ഐരാണിമുട്ടം, ലിറ്റിൽ ഫ്ലവർ കോൺവന്റ് സ്കൂൾ, മാർഗ്രിഗോറിയസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ, റോസ്മിനി കോൺവന്റ് ഇംഗ്ലീഷ് മീഡിയം സ്കൂൾ ചെറിയതുറ, സെന്റ് തെരോസാസ് കോൺവന്റ് ഗേൾസ് എച്ച്.എസ്.എസ് നെയ്യാറ്റിൻകര, റോസ മൈസ്റ്റിക്ക റെസിഡൻഷ്യൽ എച്ച്.എസ്.എസ് ബെത്സൈദ, സെന്റ് ഫിലിപ്സ് സാധു സംരക്ഷണ കേന്ദ്ര സ്കൂൾ, എൻ.എസ്.എസ് ഇം.എം സ്കൂൾ ധനുവച്ചപുരം, നസ്രേത്ത് ഹോം ഇം.എച്ച്.എസ് ബാലരാമപുരം, ശ്രീവിദ്യാധിരാജ വിദ്യാനിലയം എച്ച്.എസ്.എസ് നെയ്യാറ്റിൻകര, ഓക്സിലിയം ഹൈസ്കൂൾ വാഴിച്ചൽ, കണ്ണശ്ശഃ മിഷൻ ഹൈസ്കൂൾ പേയാട്, നിയോഡെയിൽ സെക്കൻഡറി സ്കൂൾ, ഏഞ്ചൽസ് എച്ച്.എസ് പൂവാർ, ഗുഡ്ഷെപ്പേഡ് ഇ.എം.എസ് മണപ്പുറം, ഡി പോൾ ഇ.എം.എച്ച്.എസ്.എസ് നസ്രേത്ത് ഹിൽ.
എയ്ഡഡ് സ്കൂളുകൾ
എസ്.എൻ.വി എച്ച്.എസ്.എസ് ആനാട്, സെന്റ് ജോസഫ്സ് എച്ച്.എസ്.എസ് അഞ്ചുതെങ്ങ്, ബി.ആർ.എം എച്ച്.എസ് ഇളവട്ടം, എൻ.എസ്.എസ് എച്ച്.എസ് പാലോട്, എൽ.എം.എസ്.എച്ച്.എസ്.എസ് വട്ടപ്പാറ, എസ്.എൻ.വി എച്ച്.എസ്.എസ് നെടുങ്കണ്ട, മുളമന വി.എച്ച്.എസ് ആനാകുടി, ആർ.ആർ.വി എച്ച്.എസ്.എസ് ഫോർ ഗേൾസ് കിളിമാനൂർ, എസ്.എൻ.വി എച്ച്.എസ് പനയറ, എ.കെ.എം എച്ച്.എസ് കുടവൂർ, മുസ്ലിം എച്ച്.എസ് ഫോർ ഗേൾസ് കണിയാപുരം, പള്ളിത്തുറ എച്ച്.എസ്.എസ്, എം.വി എച്ച്.എസ്.എസ് തുണ്ടത്തിൽ, എസ്.എൻ.ജി എച്ച്.എസ്.എസ് ചെമ്പഴന്തി, സെന്റ് ജോൺസ് മോഡൽ എച്ച്.എസ്.എസ് നാലാഞ്ചിറ, കോൺകോർഡിയ എൽ.എച്ച്.എസ്.എസ് പേരൂർക്കട, സാൽവേഷൻ ആർമി എച്ച്.എസ്.എസ് കവടിയാർ, ആർ.കെ.ഡി.എൻ.എസ്.എസ് എച്ച്.എസ്.എസ് ശാസ്തമംഗലം, സെന്റ് ജോസഫ്സ് എച്ച്.എസ്.എസ് തിരുവനന്തപുരം, സെന്റ്മേരീസ് എച്ച്.എസ്.എസ് വെട്ടുകാട്, എൻ.എസ്.എസ് എച്ച്.എസ്.എസ് പാൽക്കുളങ്ങര, ഫോർട്ട് ഗേൾസ് മിഷൻ എച്ച്.എസ് തിരുവനന്തപുരം, സെന്റ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ് പൂന്തുറ, എൻ.എസ്.എസ് എച്ച്.എസ്.എസ് കേശവദാസപുരം, എം.വി.എച്ച്.എസ്.എസ് അരുമാനൂർ, എച്ച്.എസ് ബാലരാമപുരം, എൻ.എസ്.എസ് ജി.എച്ച്.എസ്.എസ് ധനുവച്ചപുരം, വി.കെ.എസ് എച്ച്.എസ്.എസ് കാഞ്ഞിരംകുളം, സെന്റ് ക്രിസോസ്റ്റംസ് എച്ച്.എസ് ഫോർ ഗേൾസ് നെല്ലിമൂട്, സെന്റ് ഹെലൻസ് ഗേൾസ് എച്ച്.എസ് ലൂർദ്പുരം, പി.പി.എം.എച്ച്.എസ് കാരക്കോണം, ജെ.പി.എച്ച്.എസ്.എസ് ഒറ്റശേഖരമംഗലം, പി.ജി.എം.വി.എച്ച്.എസ്.എസ് ഫോർ ഗേൾസ് പുല്ലാമല, സാമുവൽ എൽ.എം.എസ് എച്ച്.എസ് പാറശ്ശാല, എൽ.എം.എസ് തമിഴ് എച്ച്.എസ് പാറശ്ശാല, പി.ടി.എം വി.എച്ച്.എസ്.എസ് മരുതൂർകോണം, എച്ച്.എസ്.എസ് ഫോർ ഗേൾസ് വെങ്ങാനൂർ, വൃന്ദാവൻ എച്ച്.എസ് വ്ലാത്താങ്കര, ഹൈസ്കൂൾ വാവോട്, എം.സി.എച്ച്.എസ്.എസ് കോട്ടുകാൽകോണം, സെന്റ്മേരീസ് എച്ച്.എസ്.എസ് കമുകിൻകോട്, എൽ.എം.എസ് എച്ച്.എസ്.എസ് ചെമ്പൂർ, എൽ.എം.എസ് എച്ച്.എസ്.എസ് അമരവിള.
എ പ്ലസുകാരിൽ പെൺകുട്ടികൾ മുന്നിൽ
തിരുവനന്തപുരം: ജില്ലയിൽ എ പ്ലസുകാരിൽ ജില്ലയിൽ പെൺകുട്ടികളാണ് മുന്നിൽ. ജില്ലയിൽ ആകെ ഈ നേട്ടം കൈവരിച്ച 4106 മിടുക്കരിൽ 2912 ഉം പെൺകുട്ടികളാണ്. 1194 ആൺകുട്ടികൾക്കാണ് ഈ നേട്ടം കൈവരിക്കാനായത്.
ജില്ലയിൽ വിജയിച്ചവരിൽ കൂടുതൽ ആൺകുട്ടികളാണെന്നിരിക്കെയാണ് പെൺകുട്ടികൾ ഈ നേട്ടം കൈവരിച്ചത്.
ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ 1605 കുട്ടികൾക്കാണ് എ പ്ലസ്. ഇതിൽ 1099 ഉം പെൺകുട്ടികളാണ്. 506 ആൺകുട്ടികൾക്കാണ് ഈ നേട്ടം കൈവരിക്കാനായത്. തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിൽ 1110 കുട്ടികൾക്ക് മുഴുവൻ വിഷയങ്ങളിലും എ പ്ലസ് കിട്ടി. ഇതിൽ 818 പേരും പെൺകുട്ടികളാണ്. ആൺകുട്ടികൾ 292. നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിൽ 1391പേർക്കാണ് ഈ നേട്ടം. 396 ആൺകുട്ടികളും 995 പെൺകുട്ടികളും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.