മ​ർ​ദ​ന​മേ​റ്റ അ​ന​സ്

യുവാവിനെ ക്രൂരമായി മർദിച്ച പ്രതിക്ക് സ്റ്റേഷൻ ജാമ്യം; എസ്.ഐക്കെതിരെ നടപടിക്ക് സാധ്യത

മംഗലപുരം: യുവാവിനെ ക്രൂരമായി മർദിച്ച പ്രതിക്ക് സ്റ്റേഷൻ ജാമ്യം നൽകിയ സംഭവത്തിൽ എസ്.ഐയുടെ ഭാഗത്ത് നിന്നും ഗുരുതര വീഴ്ച സംഭവിച്ചതായി കണ്ടെത്തി. ഇതിൻെറ അടിസ്ഥാനത്തിൽ മംഗലപുരം എസ്.ഐ തുളസീധരൻ നായർക്കെതിരെ നടപടി എടുക്കാനാണ് സാധ്യത.

ഡി.ഐ.ജി സഞ്ജയ് കുമാർ ഗുരുദിൻ സ്റ്റേഷനിലെത്തി നടത്തിയ വിശദമായ പരിശോധനയിലാണ് എസ്.ഐയുടെ വീഴ്ച കണ്ടെത്തിയത്. ഡി.ഐ.ജി മൂന്ന് മണിക്കൂറോളം സ്റ്റേഷനിൽ പരിശോധന നടത്തി തെളിവുകൾ ശേഖരിച്ചു. ഡി.ഐ.ജിയുടെ സന്ദർശനത്തിന് പിന്നാലെ സ്പെഷ്യൽ ബ്രാഞ്ച് ഡി.വൈ.എസ്.പി സ്റ്റുവർട്ട് കീലറുടെ നേതൃത്വത്തിലുള്ള സംഘം സ്റ്റേഷനിലെത്തി വിശദമായ പരിശോധന നടത്തി.

പു​ത്ത​ൻ​തോ​പ്പ് സ്വ​ദേ​ശി​യാ​യ അ​ന​സി​നാ​ണ് ഞാ​യ​റാ​ഴ്ച രാ​ത്രി പ​ത്തോ​ടെ പ​ടി​ഞ്ഞാ​റ്റു​മു​ക്കി​ന്​ സ​മീ​പം മ​സ്താ​ൻ​മു​ക്ക് ജ​ങ്ഷ​നി​ൽ​െ​വ​ച്ച് മ​ർ​ദ​ന​മേ​റ്റ​ത്.അ​ന​സ് സു​ഹൃ​ത്തി​നൊ​പ്പം യാ​ത്ര ചെ​യ്യ​വെ ക​ണി​യാ​പു​രം മ​സ്താ​ൻ​മു​ക്ക് ജ​ങ്ഷ​നി​ൽ ഫൈ​സ​ലും ര​ണ്ട് സു​ഹൃ​ത്തു​ക്ക​ളും ചേ​ർ​ന്ന് ബൈ​ക്ക് ത​ട​ഞ്ഞ് നി​ർ​ത്തി​യ​തി​നു​ശേ​ഷം താ​ക്കോ​ൽ ഊ​രി​യെ​ടു​ത്തു. ഇ​ത് ചോ​ദ്യം ചെ​യ്ത​തി​നാ​ണ് ക്രൂ​ര​മാ​യി മ​ർ​ദി​ച്ച​ത്. നാ​ട്ടു​കാ​രാ​ണ് ഇ​യാ​ളെ ആം​ബു​ല​ൻ​സി​ൽ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്. ത​ല​യ്ക്ക് ഗു​രു​ത​ര പ​രി​േ​ക്ക​റ്റ ഇ​യാ​ളു​ടെ ഒ​രു പ​ല്ലും ന​ഷ്​​ട​പ്പെ​ട്ടു.

തി​ങ്ക​ളാ​ഴ്ച രാ​വി​ലെ മം​ഗ​ല​പു​രം പൊ​ലീ​സി​ൽ ബ​ന്ധു​ക്ക​ൾ പ​രാ​തി ന​ൽ​കാ​നെ​ത്തി​യെ​ങ്കി​ലും പ​രാ​തി സ്വീ​ക​രി​ക്കാ​തെ സം​ഭ​വം ന​ട​ന്ന​ത് ക​ഠി​നം​കു​ളം സ്​​റ്റേ​ഷ​ൻ പ​രി​ധി​യി​ലാ​ണെ​ന്ന​റി​യി​ച്ച് പൊ​ലീ​സ് മ​ട​ക്കി.പ​രാ​തി​ക്കാ​ർ ക​ഠി​നം​കു​ളം പൊ​ലീ​സ് സ്​​റ്റേ​ഷ​നി​ലെ​ത്തി​യെ​ങ്കി​ലും പ​രാ​തി അ​വി​ടെ​യും സ്വീ​ക​രി​ച്ചി​ല്ല. അ​വ​സാ​നം മം​ഗ​ല​പു​രം പൊ​ലീ​സ് മൂ​ന്നു പേ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്തു. എ​ന്നാ​ൽ, കേ​സി​ലെ മു​ഖ്യ​പ്ര​തി മ​സ്താ​ൻ​മു​ക്ക് സ്വ​ദേ​ശി ഫൈ​സ​ലി​നെ മം​ഗ​ല​പു​രം പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തെ​ങ്കി​ലും സ്​​റ്റേ​ഷ​ൻ ജാ​മ്യ​ത്തി​ൽ വി​ട്ട​യ​ച്ചു. ആ​യു​ധം കൊ​ണ്ടു​ള്ള മ​ർ​ദ​ന​മ​ല്ലാ​ത്ത​തി​നാ​ലാ​ണ് സ്​​റ്റേ​ഷ​ൻ ജാ​മ്യ​ത്തി​ൽ വി​ട്ട​യ​ച്ച​തെ​ന്നാ​യിരുന്നു പൊ​ലീ​സി​െൻറ വി​ചി​ത്ര​മാ​യ മ​റു​പ​ടി.

Tags:    
News Summary - Station bail for accused; Possibility of action against SI

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.