തിരുവനന്തപുരം: 13 വയസ്സുകാരിയെ നിരന്തരം ലൈംഗികമായി പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ പ്രതിയായ അമ്പതുകാരനായ രണ്ടാനച്ഛന് വിവിധ വകുപ്പുകളിലായി അഞ്ച് തവണ മരണംവരെ കഠിനതടവും രണ്ടര ലക്ഷം രൂപ പിഴയും. തിരുവനന്തപുരം സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള കുറ്റകൃത്യങ്ങൾ വിചാരണ ചെയ്യുന്ന കോടതി ജഡ്ജി എം.പി. ഷിബുവിന്റേതാണ് ഉത്തരവ്.
2021ലാണ് അതിക്രമം. ആശുപത്രിയിൽനിന്ന് അറിയിച്ചതനുസരിച്ച് പള്ളിക്കൽ സി.ഐ ആയിരുന്നു കേസ് രജിസ്റ്റർ ചെയ്ത് അന്വേഷിച്ച് കുറ്റപത്രം കോടതിയിൽ ഹാജരാക്കിയത്. ജാമ്യം ലഭിക്കാതിരുന്ന പ്രതി ജയിലിൽ കിടന്നാണ് വിചാരണ നടപടികൾ നേരിട്ടത്. സർക്കാറിൽനിന്ന് കുട്ടിക്ക് നഷ്ടപരിഹാരം നൽകണമെന്നും കോടതി വിധിച്ചു.
പ്രോസിക്യൂഷൻ 20 സാക്ഷികളെയും 35 രേഖകളും ഹാജരാക്കി. പോക്സോ കോടതിയിൽ ഇത്തരമൊരു വിധി ആദ്യമാണ്. പ്രോസിക്യൂഷനുവേണ്ടി സ്പെഷൽ പ്രോസിക്യൂട്ടർ കാട്ടായിക്കോണം അജിത് പ്രസാദ് ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.