തിരുവനന്തപുരം: സെക്രട്ടേറിയറ്റില്‍ ജീവനക്കാർക്കും സന്ദർശകർക്കും കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടുവരാൻ നീക്കം. നിലവിലുള്ള നിയന്ത്രണങ്ങൾക്ക് പുറമെയാണിത്. നിലവിൽ പൊതുജനങ്ങൾക്ക് കേൻറാൺമെൻറ് ഗേറ്റിലൂടെ മാത്രമാണ് പ്രവേശനം. അതിന് പുറമെയാണ് ഇപ്പോൾ ജീവനക്കാരുടെ ഹാജർ സംബന്ധിച്ച കാര്യങ്ങളിലുൾപ്പെടെ നിയന്ത്രണങ്ങൾ കർക്കശമാക്കുന്നത്. സെക്രേട്ടറിയറ്റിൽ എത്തി പഞ്ച് ചെയ്ത് മുങ്ങുന്നവരെ പിടികൂടാൻ എല്ലാ ഓഫിസ് കവാടത്തിലും ബയോമെട്രിക് പഞ്ചിങ് സംവിധാനം ഒരുക്കാനാണ് ഉദ്ദേശിക്കുന്നത്.
ജീവനക്കാര്‍ രാവിലെ പഞ്ച് ചെയ്ത് കയറിയശേഷം എപ്പോഴെങ്കിലും പുറത്തിറങ്ങി പത്തു മിനിറ്റ് കഴിഞ്ഞാല്‍ അറ്റന്‍ഡന്‍സ് രജിസ്റ്ററിൽ അക്കാര്യം രേഖപ്പെടുത്തുന്ന നിലയിലാണ് പുതിയ സംവിധാനം. എത്ര നേരം പുറത്ത് കറങ്ങുന്നോ അതിന് ആനുപാതിക സമയം മാസത്തില്‍ കണക്കാക്കും. അധികസമയം ലീവിലേക്കോ ശമ്പള കട്ടിലേക്കോ മാറാനും സാധ്യതയുണ്ട്.
സെക്രേട്ടറിയറ്റിൽ എത്തുന്ന സന്ദര്‍ശകര്‍ക്ക് അവിടെ തങ്ങാവുന്ന സമയത്തിലുള്‍പ്പെടെ കര്‍ശനമായ നിയന്ത്രണം കൊണ്ടുവരാനും ആലോചിക്കുന്നുണ്ട്. സെക്രേട്ടറിയറ്റിന് ചുറ്റും പ്രത്യേക മേഖലയായി പ്രഖ്യാപിച്ച് സുരക്ഷാ സംവിധാനം കർക്കശമാക്കണമെന്ന ശിപാർശയും നിലവിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.