പോ​ത്ത​ൻ​കോ​ട് സെൻറ് തോ​മ​സ് എ​ൽ.​പി, യു.​പി സ്കൂ​ളി​ന്റെ 73 ാമ​ത് വാ​ർ​ഷി​കാ​ഘോ​ഷം മ​ന്ത്രി

ജി.​ആ​ർ അ​നി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

ലഹരിമുക്ത തലമുറക്കായി​ അധ്യാപകർ മുന്നിട്ടിറങ്ങണം -മന്ത്രി ജി.ആർ അനിൽ

പോ​ത്ത​ൻ​കോ​ട്: ല​ഹ​രി​മു​ക്ത ത​ല​മു​റ​ക്കു​വേ​ണ്ടി​യും ശ​രി​യാ​യ സ​മൂ​ഹ​ത്തി​ന്റെ സൃ​ഷ്ടി​പ്പി​നും എ​ല്ലാ അ​ധ്യാ​പ​ക​രും മു​ന്നി​ട്ടി​റ​ങ്ങ​ണ​മെ​ന്ന് മ​ന്ത്രി ജി.​ആ​ർ അ​നി​ൽ. പോ​ത്ത​ൻ​കോ​ട് സെൻറ് തോ​മ​സ് എ​ൽ.​പി, യു.​പി സ്കൂ​ളി​ന്റെ 73 ാമ​ത് വാ​ർ​ഷി​കാ​ഘോ​ഷം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

മ​ല​ങ്ക​ര സു​റി​യാ​നി ക​ത്തോ​ലി​ക്കാ സ​ഭ തി​രു​വ​ന​ന്ത​പു​രം മേ​ജ​ർ അ​തി​ഭ​ദ്രാ​സ​ന​ത്തി​ന്റെ സ​ഹാ​യ​മെ​ത്രാ​ൻ അ​ഭി​വ​ന്ദ്യ ഡോ. ​മാ​ത്യൂ​സ് മാ​ർ പോ​ളി കാ​ർ​പ​സ് എ​പ്പി​സ്കോ​പ്പ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ സ്കൂ​ൾ ബ​ർ​സാ​ർ ഫാ. ​ജോ​ൺ​സ​ൺ കൊ​ച്ചു​തു​ണ്ടി​ൽ സ്വാ​ഗ​തം പ​റ​ഞ്ഞു.

യു.​പി വി​ഭാ​ഗം ഹെ​ഡ്മാ​സ്റ്റ​ർ കെ.​സി. ജേ​ക്ക​ബ്, എ​ൽ.​പി വി​ഭാ​ഗം പ്രി​ൻ​സി​പ്പ​ൽ ലീ​ലാ​മ്മ സി​റി​യ​ക് എ​ന്നി​വ​ർ യ​ഥാ​ക്ര​മം സ്കൂ​ൾ റി​പ്പോ​ർ​ട്ടു​ക​ൾ അ​വ​ത​രി​പ്പി​ച്ചു. വെ​മ്പാ​യം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്​ ബീ​ന ജ​യ​ൻ യു.​എ​സ്.​എ​സ് പ്ര​തി​ഭ​ക​ളെ ആ​ദ​രി​ച്ചു. ക​ലാ-​കാ​യി​ക രം​ഗ​ത്ത് മി​ക​വ് തെ​ളി​യി​ച്ച കു​ട്ടി​ക​ളെ മു​ൻ ഹെ​ഡ്മി​സ്ട്ര​സ്​ വി.​എ​സ്. ത്രേ​സ്യാ​മ്മ അ​നു​മോ​ദി​ച്ചു.

Tags:    
News Summary - Teachers should step forward for a drug-free generation - Minister GR Anil

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.