പോത്തൻകോട്: കോവിഡ് പോസിറ്റിവാണെന്ന് ആശുപത്രിഅധികൃതർ അറിയിച്ചതിനെത്തുടർന്ന് വീട്ടുകാർക്കുപോലും കാണാനാവാതെ ഖബറടക്കിയയാളുടെ പരിശോധനഫലം ഒടുവിൽ നെഗറ്റിവ്.
ഇതിനെത്തുടർന്ന് ബന്ധുക്കൾ ആശുപത്രി അധികൃതർക്കെതിരെ രംഗത്തെത്തി. തോന്നയ്ക്കൽ വേങ്ങോട് സമീർ മാൻഷനിൽ പരേതനായ അബ്ദുൽ അസീസിെൻറയും ഐഷാബീവിയുടെയും മകൻ സമീർ ഇലവന്തി(46)യുടെ കോവിഡ് പരിശോധനഫലമാണ് നെഗറ്റിവ് ആയത്.
ജനറൽ ആശുപത്രിയിലെ പരിശോധനയിൽ പോസിറ്റിവ് ആയതിനെത്തുടർന്നാണ് കോവിഡ് പ്രോേട്ടാകോൾ പാലിച്ച് ഖബറടക്കിയത്. എന്നാൽ ആലപ്പുഴ വൈറോളജി ലാബിലെ പരിശോധനയിൽ ഇേദ്ദഹത്തിെൻറ ഫലം നെഗറ്റിവാണെന്ന് റിപ്പോർട്ട് വരുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.