പിടിയിലായ പ്രതികൾ

യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ച പ്രതികൾ അറസ്റ്റിൽ

മം​ഗ​ല​പു​രം: യു​വാ​വി​നെ വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച കേ​സി​ലെ പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്തു. തോ​ന്ന​യ്ക്ക​ൽ എ.​ജെ. കോ​ള​ജി​ന് സ​മീ​പം അ​തു​ല്യ​ഭ​വ​നി​ൽ ഷി​ബു​വി​നാ​ണ് വെ​ട്ടേ​റ്റ​ത്.

വി​വി​ധ കേ​സു​ക​ളി​ൽ പ്ര​തി​ക​ളാ​യ തോ​ന്ന​യ്ക്ക​ൽ വി​ഷ്ണു​മം​ഗ​ലം ക്ഷേ​ത്ര​ത്തി​ന് സ​മീ​പം അ​റ​ഫ മ​ൻ​സി​ലി​ൽ അ​ൽ​സാ​ജ് (31), തോ​ന്ന​യ്ക്ക​ൽ ഷാ​നി​ഫ മ​ൻ​സി​ലി​ൽ ഷാ​ന​വാ​സ്‌ (29), കോ​രാ​ണി കെ.​കെ ഭ​വ​നി​ൽ കു​ട്ട​ൻ എ​ന്ന സ​ന​ൽ​കു​മാ​ർ (48) എ​ന്നി​വ​രെ​യാ​ണ് മം​ഗ​ല​പു​രം എ​സ്.​എ​ച്ച്.​ഒ ഹേ​മ​ന്തും സം​ഘ​വും ചേ​ർ​ന്ന് അ​റ​സ്റ്റ് ചെ​യ്ത​ത്.

വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട് നാ​ല​ര​യോ​ടെ​യാ​ണ് സം​ഭ​വം. മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്ന പ്ര​തി​ക​ൾ അ​പ​ക​ട​ക​ര​മാ​യി കാ​ർ ഓ​ടി​ച്ച്​ റോ​ഡ​രി​കി​ൽ കൂ​ടി പോ​കു​ക​യാ​യി​രു​ന്ന വി​ദ്യാ​ർ​ഥി​ക​ളെ​യും മ​റ്റും ഇ​ടി​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. ഇ​ത് ക​ണ്ട ഷി​ബു പ്ര​തി​ക​ളോ​ട് സം​സാ​രി​ക്കു​ന്ന​തി​നി​ട​യി​ൽ മ​ദ്യ ല​ഹ​രി​യി​ലാ​യി​രു​ന്ന പ്ര​തി​ക​ൾ ഷി​ബു​വി​നെ മ​ർ​ദി​ച്ച​ശേ​ഷം തോ​ളി​ൽ വെ​ട്ടി പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യാ​യി​രു​ന്നു. പ്ര​തി​ക​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു. 

Tags:    
News Summary - The accused who hacked the youth were arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.