വലിയതുറ: ശംഖുംമുഖത്ത് മത്സ്യബന്ധന വള്ളം ശക്തമായ തിരയിൽ മറിഞ്ഞ് മത്സ്യത്തൊഴിലാളിയെ കാണാതായി. ശംഖുംമുഖം സ്വദേശി മഹേഷിനെ (33) യാണ് കാണാതായത്. ശനിയാഴ്ച രാവിലെ 8.35 ഓടെയായിരുന്നു സംഭവം. മഹേഷ് സഹപ്രവര്‍ത്തകനായ ശംഖുംമുഖം സ്വദേശി ബില്സനൊപ്പമായിരുന്നു മത്സ്യബന്ധനത്തിനുപോയത്. കുഞ്ഞുമോന് എന്നയാളിന്റെ എൻജിന് ഘടിപ്പിച്ച ഫൈവര്‍ വള്ളമായിരുന്നു അപകടത്തിൽപെട്ടത്.
സംഭവം നടന്നയുടന്‍ ബില്‍സണ്‍ നീന്തി കരയില്‍ എത്തുകയായിരുന്നു. കോസ്റ്റ് ഗാര്‍ഡും മറൈന്‍ എന്‍ഫോഴ്സ്മെന്റും പൊലീസും മത്സ്യത്തൊഴിലാളികളും സംയുക്തമായി തിരച്ചില്‍ നടത്തിയെങ്കിലും ശനിയാഴ്ച ഏറെ വൈകിയും മഹേഷിനെ കണ്ടെത്താനായില്ല. കടല്‍ ഏറെ പ്രക്ഷുബ്ധമായതിനെത്തുടര്‍ന്ന് ശനിയാഴ്ച വൈകീട്ടോടെ താൽക്കാലികമായി തിരച്ചില്‍ നിര്‍ത്തുകയായിരുന്നെന്ന് കോസ്റ്റല്‍ പൊലീസ് അറിയിച്ചു. ഞായറാഴ്ച രാവിലെ വീണ്ടും തിരച്ചില്‍ ആരംഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.