പൂർവ വൈരാഗ്യത്തിെൻറ പേരിൽ സർക്കാർ ഉദ്യോഗസ്ഥനെ മർദിച്ച സി.​െഎയെ തരംതാഴ്ത്തി



തിരുവനന്തപുരം: പൊലീസുകാരോട് അപമര്യാദയായി പെരുമാറിയതിെൻറ പേരിൽ കസ്​റ്റഡിയിലെടുത്ത സർക്കാർ ഉദ്യോഗസ്ഥനെ സ്​റ്റേഷനിൽ എത്തിച്ച് ക്രൂരമായി മർദിച്ച സംഭവത്തിൽ പൊലീസുകാർക്കെതിരെ നടപടിയുമായി ആഭ്യന്തരവകുപ്പ്. പൊലീസ് ഇൻസ്പെക്ടർ അനിൽകുമാറിനെ എസ്.ഐ റാങ്കിലേക്ക് തരംതാഴ്ത്തുകയും മലയിൻകീഴ് പൊലീസ് സ്​റ്റേഷനിലെ മുൻ ഡ്രൈവർ ജയരാജിെൻറ മൂന്നു വാർഷിക വേതന വർധന തടയുകയും ചെയ്തു.

2009 ഡിസംബർ 26ന്​ ആണ് കേസിനാസ്പദമായ സംഭവം. മലയിൻകീഴ് ശാന്തുംമൂലയിൽ സെയിൽസ് ടാക്സ് ജീവനക്കാരനായ സുനീഷ് കുമാറിനെയാണ് പൊലീസിനോട് അപമര്യാദയായി പെരുമാറിയതിന് അന്ന് മലയിൻകീഴ് എസ്.ഐ ആയിരുന്ന അനിൽകുമാർ കസ്​റ്റഡിയിലെടുക്കുന്നത്.

കണിമംഗലം കുളത്തിന് സമീപം മണൽവാരൽ നടക്കുന്നെന്ന് അറിഞ്ഞ് സ്ഥലത്തെത്തിയ അനിൽകുമാറിനോടും ഹെഡ് കോൺസ്​റ്റബിൾ കമലാസനനോടും ഡ്രൈവർ ജയരാജിനോടും സുനീഷ്കുമാർ മോശമായി പെരുമാറുകയും ആക്രമിക്കുകയുമായിരു​െന്നന്നാണ് പൊലീസ് ആരോപണം. 2001ൽ മലയിൻകീഴ് പൊലീസ് സ്​റ്റേഷനിലെ ചില പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ സുനീഷ്കുമാർ ഡി.ജി.പിക്ക് പരാതി നൽകിയിരുന്നു. ഈ വൈരാഗ്യമാണ് പൊലീസ് നടപടിക്ക് പിന്നിലെന്നായിരുന്നു സുനിഷ്കുമാറിെൻറ ആരോപണം.

കസ്​റ്റഡിയിലെടുത്ത സുനീഷ്കുമാറിെന അനിൽകുമാറും സംഘവും വാഹനത്തിലിട്ടും സ്​റ്റേഷനിലെത്തിച്ചും മൃഗീയമായി മർദിച്ചശേഷം അറസ്​റ്റ്​ രേഖപ്പെടുത്തുകയായിരുന്നു. അന്ന് നെയ്യാറ്റിൻകര ആശുപത്രിയിൽ സുനീഷ് കുമാറിനെ ദേഹപരിശോധനക്ക് വിധേയമാക്കിയെങ്കിലും മുറിവോ ചതവോ ഇല്ലെന്ന റിപ്പോർട്ടായിരുന്നു ഡോക്ടർമാർ നൽകിയത്. എന്നാൽ, 2014ൽ നടത്തിയ ആരോഗ്യപരിശോധനയിൽ പൊലീസ് മർദനത്തിൽ സുനീഷ് കുമാറിെൻറ ശരീരത്തിൽ ബലഹീനത സംഭവിച്ചതായി കണ്ടെത്തി. സുനീഷ് കുമാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ 2015ൽ സർക്കാർ ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചു. ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ സുനീഷ് കുമാർ 2001ൽ മലയിൻകീഴിലെ ചില പൊലീസുകാർക്കെതിരെ നൽകിയ പരാതിയും മർദനത്തിന് കാരണമായതായി കണ്ടെത്തി. അന്വേഷണം നടക്കവേ ഹെഡ് കോൺസ്​റ്റബിൾ കമലാസനൻ വിരമിച്ചു. വിരമിക്കുന്ന ദിവസം ഇയാൾക്ക് ക്രൈംബ്രാഞ്ച് കുറ്റാരോപണ പത്രിക നൽകിയെങ്കിലും ഇതു കൈപ്പറ്റാൻ ഇയാൾ തയാറായില്ല. ഇതോടെ കമലാസന​െൻറ പ്രതിമാസ പെൻഷനിൽനിന്ന് 300 രൂപ സ്ഥിരമായി കുറവ് ചെയ്യാൻ 2020ൽ സർക്കാർ ഉത്തരവിട്ടിരുന്നു. ഇതിനു പിന്നാലെയാണ് മറ്റു രണ്ടു പേർക്കെതിരെയും നടപടി സ്വീകരിച്ചത്.


Tags:    
News Summary - The CI, which had beaten up a government official, was demoted

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.