തിരുവനന്തപുരം: കരമന പാലത്തിന് സമീപം മീൻ വിറ്റിരുന്ന തെൻറ മീനും പാത്രവും തട്ടിത്തെറിപ്പിച്ചത് പൊലീസുകാരന് തന്നെയാണെന്ന് ആവര്‍ത്തിച്ച് പരാതിക്കാരിയായ വലിയതുറ സ്വദേശിനി മരിയ പുഷ്പം. കേരള കോണ്‍ഗ്രസ് (സെക്യുലര്‍) സെക്രേട്ടറിയറ്റിന് മുന്നില്‍ സംഘടിപ്പിച്ച പ്രതിഷേധത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. പ്രദേശത്തെ കച്ചവടം അവസാനിപ്പിക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടപ്പോള്‍ നാളെ മുതല്‍ മാറാമെന്ന് അറിയിച്ചതാണ്. അയ്യായിരം രൂപയുടെ മീനുണ്ടെന്നും അത് കച്ചവടം നടത്തിക്കോെട്ടയെന്നും ചോദിച്ചു. എന്നിട്ടും അനുവദിക്കാതെ പൊലീസുകാരന് കാല് കൊണ്ട് മീന്‍ പാത്രം തട്ടിത്തെറിപ്പിച്ചു. സംഭവത്തിന് സാക്ഷികളുണ്ടെന്നും അവർ പറഞ്ഞു. 'ഞങ്ങൾക്കും ജീവിക്കണം' എന്ന പ്ലക്കാർഡുമായാണ് മരിയ പുഷ്പം പ്രതിേഷധ പരിപാടിയിൽ പെങ്കടുത്തത്.
മീന്‍ വില്പനക്കാരിക്കുനേരെ അതിക്രമം: സെക്രട്ടേറിയറ്റിന് മുന്നില്‍ പ്രതിഷേധം
തിരുവനന്തപുരം: കരമന പാലത്തിന് സമീപം മീന്‍ വില്‍ക്കുകയായിരുന്ന സ്ത്രീയുടെ മീനും പാത്രവും തട്ടിത്തെറിപ്പിച്ച പൊലീസിനെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് കേരള മത്സ്യത്തൊഴിലാളി ഫെഡറേഷെൻറ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിന് മുന്നില്‍ ധര്‍ണ നടത്തി.
പ്രസിഡൻറ് ജാക്സണ് പൊള്ളയില് ധർണ ഉദ്ഘാടനം ചെയ്തു. കോവിഡ് പ്രോട്ടോകോളിെൻറ മറവില്‍ പൊലീസ് നടത്തുന്ന അതിക്രമങ്ങള്‍ മത്സ്യത്തൊഴിലാളി സമൂഹത്തോടുള്ള തൊട്ടുകൂടായ്മയായേ കാണാന്‍ സാധിക്കൂയെന്ന് അദ്ദേഹം പറഞ്ഞു.
തലസ്ഥാന ജില്ലയില്‍തന്നെ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുമ്പോഴും കുറ്റക്കാര്‍ക്കെതിരെ നടപടിയില്ലാത്തതാണ് ഉദ്യോഗസ്ഥര്‍ക്ക് ധൈര്യമേകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഫെഡറേഷന് സെക്രട്ടറി ആേൻറാ ഏലിയാസ് അധ്യക്ഷതവഹിച്ചു.
സംസ്ഥാന വൈസ് പ്രസിഡൻറ് എസ്. സ്റ്റീഫൻ, ജില്ല സെക്രട്ടറി ജനറ്റ് ക്ലീറ്റസ്, ആേൻറാ ഏലിയാസ്, ഡി. ക്രിസ്തുദാസ്, തീരദേശ മഹിള ഐക്യവേദി പ്രസിഡൻറ് മേബിള്‍ റൈമണ്ട്, ബിന്ദു സേവ്യര്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.