തിരുവനന്തപുരം: നഗരത്തിലെ വെള്ളക്കെട്ട് പ്രശ്നങ്ങൾ ഭൂരിഭാഗവും പരിഹരിച്ചതായി തിരുവനന്തപുരം കോർപ്പറേഷന്റെ പ്രവർത്തന റിപ്പോർട്ട്. വെള്ളക്കെട്ട് രൂക്ഷമായ 18 റോഡുകളിൽ 12 ഇടത്തും പരിഹാരമുണ്ടാക്കിയതായും മറ്റിടങ്ങളിൽ പണി പുരോഗമിക്കുന്നതായും റിപ്പോർട്ടിൽ പറയുന്നു. തൃപ്പാദപുരം, സൂര്യനഗർ, ചപ്പറമ്പ്, തൃപ്പാദപുരം, അംഗൻവാടി റോഡ്, യമുന നഗർ, ജെ.കെ ഗാർഡൻ, കെ.ബി.സി ലൈൻ, അരയൻകുഴി, മൂലയിൽ ആൽത്തറ, വില്ലൻചിറ, കൊല്ലംതറ, വട്ടം കോളനി, ഫിഷർമെൻ കോളനി, ഇടവിളാകം, കല്ലിയൂർ ചാനൽകര, വെൺപാലവട്ടം തുടങ്ങിയ റോഡുകളിലാണ് വെള്ളക്കെട്ടുണ്ടായത്. ജഗതി, തിരുവല്ലം, വെള്ളാര്‍, പാതിരപ്പള്ളി, വെട്ടുകാട് എന്നിവിടങ്ങളിലെ 10 വീടുകളില്‍ വെള്ളം കയറി. അതില്‍ എട്ട് വീടുകളിലെ വെള്ളക്കെട്ട് നഗരസഭ ജീവനക്കാര്‍ പരിഹരിച്ചു. മറ്റ് രണ്ട് സ്ഥലങ്ങളില്‍ പമ്പ്സെറ്റ് ഉപയോഗിച്ച് വെള്ളം ഒഴിവാക്കുന്ന ജോലി തുടരുകയാണ്. ഈ പ്രദേശങ്ങളിൽ മേയര്‍ നേരിട്ടെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. കുന്നുകുഴി, മുല്ലൂര്‍, നെടുംങ്കാട്, ചാല വാര്‍ഡുകളിലെ നാല് വൃക്ഷങ്ങള്‍ കടപുഴകി വീണുണ്ടായ മാർഗതടസ്സം മാറ്റി. നെടുങ്കാട്, ചാല, പത്മനാഭസ്വാമി ക്ഷേത്രത്തിലെ തെക്കേനട തുടങ്ങിയ 12 ഇടങ്ങളിലെ വൃക്ഷങ്ങളുടെ ശിഖരങ്ങള്‍ മുറിച്ചു. ചന്തവിള കിന്‍ഫ്രക്ക് സമീപമുള്ള സ്വകാര്യ കെട്ടിടത്തോട് ചേർന്ന മതില് ഇടിഞ്ഞുവീണുണ്ടായ മാർഗതടസ്സവും പരിഹരിച്ചു. അടിയന്തിരഘട്ടങ്ങളില്‍ ജാഗ്രതയോടെ ഇടപെടണമെന്ന് ജീവനക്കാര്‍ക്ക് മേയര്‍ നിർദേശം നല്കി. കോർപറേഷൻ കണ്ട്രോള് റൂം നമ്പര്‍: 9446677838.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.