നാഗർകോവിൽ: കന്യാകുമാരി സൺ സെറ്റ് പോയന്റിൽ വെള്ളിയാഴ്ചയും ശംഖ്ത്തുറയിൽ ശനിയാഴ്ചയും തുടങ്ങിയ പട്ടം പറത്തൽ ഉത്സവം ഞായറാഴ്ച സമാപിക്കും. ടൂറിസം വകുപ്പും ജില്ല ഭരണകൂടവും സംയുക്തമായാണ് കൈറ്റ് ഫെസ്റ്റ് സംഘടിപ്പിച്ചത്. പട്ടം പറത്തൽ കാണാൻ ടൂറിസ്റ്റുകളുടെ നല്ല തിരക്കാണ്. തായ്ലൻഡ്, മലേഷ്യ, സിങ്കപ്പൂർ, വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങൾ എന്നിവിടങ്ങളിൽനിന്ന് അമ്പതിൽപരം പേർ ഇവിടെ മത്സരിക്കാനെത്തിയിട്ടുണ്ട്. മന്ത്രി മനോ തങ്കരാജ് ഉദ്ഘാടനം ചെയ്തു. വരും വർഷങ്ങളിൽ വിപുലമായ രീതിയിൽ പട്ടം പറത്തൽ ഉത്സവം കന്യാകുമാരിയിൽ നടത്തുമെന്നും വിവേകാനന്ദപാറയേയും തിരുവള്ളുവർ പ്രതിമയേയും ബന്ധിപ്പിക്കുന്ന കണ്ണാടി പാലം യാഥാർഥ്യമാകുന്നതോടെ കൂടുതൽ സഞ്ചാരികൾ ഇവിടെ എത്തുമെന്നും മന്ത്രി പറഞ്ഞു. കലക്ടർ പി.എൻ. ശ്രീധർ, മേയർ മഹേഷ് തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.