തിരുവനന്തപുരം: കോര്‍പറേഷനിലെ പട്ടികജാതി ക്ഷേമ ഫണ്ട് തട്ടിപ്പ് കേസിലെ പ്രധാന പ്രതിയായ ഉദ്യോഗസ്ഥന് കീഴടങ്ങി. പട്ടികജാതി വികസന വിഭാഗത്തിലെ സീനിയര്‍ ക്ലര്‍ക്കായിരുന്ന കാട്ടാക്കട വീരണകാവ് പട്ടകുളം അനിഴം വീട്ടില്‍ ആര്.യു. രാഹുലാണ് മ്യൂസിയം പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്. രാഹുലിെൻറ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈകോടതി തള്ളിയിരുന്നു.
പട്ടികജാതി വിഭാഗത്തിന് ലഭിക്കുന്ന വിവാഹ ധനസഹായം, പഠനമുറി, സ്കോളര്‍ഷിപ്പുകള്‍ തുടങ്ങിയവയാണ് രാഹുലും സംഘവും തട്ടിയെടുത്തത്. ഗുണഭോക്താക്കള്‍ക്ക് അനുവദിക്കുന്ന തുക സ്വന്തം അക്കൗണ്ടിലേക്കും സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും ബാങ്ക് അക്കൗണ്ടുകളിലേക്കും മാറ്റുകയാണ് ചെയ്തിരുന്നത്. ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ട് നമ്പര്‍ മാറ്റിനല്കിയായിരുന്നു പണം തട്ടിയത്. പഠനമുറിക്കായി അനുവദിച്ച തുക ലഭിക്കാത്തതിനെതുടര്‍ന്ന് ഗുണഭോക്താവ് കോര്‍പറേഷനില്‍ പരാതിയുമായെത്തിയപ്പോഴാണ് മാസങ്ങളായി നടത്തിയിരുന്ന തട്ടിപ്പ് പുറത്തറിഞ്ഞിത്.
തുടര്‍ന്ന് കോര്പറേഷന് സെക്രട്ടറി പൊലീസിനും പട്ടികജാതി വകുപ്പിനും പരാതി നല്‍കുകയായിരുന്നു. ഇതിന് തൊട്ടു മുമ്പ് രാഹുല്‍ വെള്ളനാട് ബ്ലോക്ക് പഞ്ചായത്തിലേക്ക് സ്ഥലം മാറിപ്പോയിരുന്നു. തട്ടിപ്പ് കണ്ടെത്തിയതോടെ രാഹുലിനെയും കൊല്ലത്തേക്ക് സ്ഥലം മാറിപ്പോയ സീനിയര്‍ ക്ലര്‍ക്ക് കല്ലുവാതുക്കല്‍ ജൂലി വിഹാറില്‍ പൂര്‍ണിമ കാണിയെയും സസ്പെന്‍ഡ് ചെയ്തു.
കോര്‍പറേഷനിലെ എസ്.സി പ്രമോട്ടര്‍മാരായ വട്ടിയൂര്‍ക്കാവ് മഞ്ചാടിമൂട് സ്വദേശി എസ്.ബി. വിശാഖ് സുധാകരന്, ഈഞ്ചക്കല്‍ സ്വദേശി സംഗീത എന്നിവരെ പിരിച്ചുവിടുകയും ചെയ്തു. എന്നാല്‍, ഈ കേസില്‍ രാഹുലിെൻറ ഒരു ബന്ധുവിനെ മാത്രമാണ് പൊലീസ് ഇതുവരെ അറസ്റ്റ് ചെയ്തത്.
പട്ടികജാതി വകുപ്പിെൻറ പ്രാഥമിക അന്വേഷണത്തില്‍ മുക്കാല്‍ കോടിയോളം രൂപയുടെ തട്ടിപ്പ് നടന്നതായാണ് കണ്ടെത്തിയിട്ടുള്ളത്. കേസില്‍ പ്രതികളായ പത്തു പേര്‍ക്കുള്ള അന്വേഷണം നടക്കുകയാണെന്ന് മ്യൂസിയം പൊലീസ് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.