തിരുവനന്തപുരം : മനുഷ്യാവകാശ കമീഷെൻറ പേര് ദുരുപയോഗം ചെയ്യുന്നവർക്കെതിരെ പൊലീസ്, മോട്ടോർ വാഹനം, രജിസ്ട്രേഷൻ വകുപ്പുകൾ സംയുക്തമായി അന്വേഷണവും പരിശോധനയും നടത്തി കർശന നടപടി സ്വീകരിക്കണമെന്ന് കമീഷൻ ചീഫ് സെക്രട്ടറിക്ക് കത്ത് നൽകി.
കമീഷെൻറ പേര് വ്യാജമായി ഉപയോഗിച്ച് ഏതെങ്കിലും സംഘടനകളോ വ്യക്തികളോ, സർക്കാർ സ്ഥാപനങ്ങളിൽ ഇടപെടൽ നടത്തുന്നത് ഒഴിവാക്കാനായി ചീഫ് സെക്രട്ടറി ഒരു സർക്കുലർ ഇറക്കി എല്ലാ സർക്കാർ ഉദ്യോസ്ഥരുടെയും ശ്രദ്ധയിൽ കൊണ്ടുവരണമെന്നും കമീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആൻറണി ഡൊമിനിക് ആവശ്യപ്പെട്ടു.
മനുഷ്യാവകാശ കമീഷെൻറ പേര് ദുരുപയോഗം ചെയ്ത് ചില വ്യക്തികളും സംഘടനകളും സാമ്പത്തിക ലാഭം ഉണ്ടാക്കുന്നുവെന്ന വ്യാപക പരാതികളുടെ പശ്ചാത്തലത്തിലാണ് ചീഫ് സെക്രട്ടറിക്ക് കമീഷൻ കത്ത് നൽകിയത്.
കമീഷെൻറ ഔദ്യോഗിക വാഹനം എന്ന് തെറ്റിധരിപ്പിക്കുന്ന തരത്തിൽ കേരള സ്റ്റേറ്റ് ബോർഡ് വയ്ക്കുക, കമീഷൻ ഉദ്യോഗസ്ഥരെന്ന് തെറ്റിദ്ധരിപ്പിച്ച് കടകളിലെത്തി സൗജന്യമായി സാധനങ്ങൾ വാങ്ങുക, പൊലീസ് സ്റ്റേഷനുകളിലും, സർക്കാർ ഓഫീസുകളിലും നിയമവിരുദ്ധമായ ഇടപെടലുകൾ നടത്തുക, നോട്ടീസയച്ച് കക്ഷികളെ വരുത്തി കമീഷൻ നടത്തുന്നതുപോലെ സിറ്റിംഗ് നടത്തുക, കമീൻ വൈസ്ചെയർമാനാണെന്നു തെറ്റിധരിപ്പിച്ച് നീതിന്യായ കോടതിയിൽ കേസ് ഫയൽ ചെയ്യുക തുടങ്ങിയ കുറ്റകൃത്യങ്ങളാണ് കമീഷെൻറ ശ്രദ്ധയിൽ പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.