പുനലൂർ: ദേശീയ ദുരന്തനിവാരണ സേനയുടെ കേരള സംഘം തെന്മല ഡാം സന്ദർശിച്ചു. കനത്ത മഴയും വെള്ളപ്പൊക്കവും ഉൾപ്പെടെ പ്രകൃതിദുരന്തങ്ങൾ ഉണ്ടാകുേമ്പാൾ ഡാം ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ സുരക്ഷയൊരുക്കാൻ വേണ്ട മുൻകരുതലുകൾ സംബന്ധിച്ച് വിലയിരുത്താനാണ് സംഘം എത്തിയത്.
അടുത്തിടെ ഡാമിെൻറ അനുബന്ധമായ കല്ലടയാറ്റിലെ ആയിരെനല്ലൂർ കടവിൽ യുവാവ് മുങ്ങി മരിച്ചിരുന്നു. മൃതദേഹം പുറത്തെടുത്തത് ഈ സംഘമാണ്. ഇത്തരം ദുരന്തങ്ങളുണ്ടാകുമ്പോൾ സംഘത്തിന് എത്രയും വേഗം സ്ഥലത്തെത്തി രക്ഷാപ്രവർത്തനം വേഗത്തിലാക്കാൻ വേണ്ട മുന്നൊരുക്കത്തിെൻറ കൂടി ഭാഗമായാണ് സംഘമെത്തിയത്.
ഡാം കാച്മെൻറ് ഏരിയായിലെ സ്ഥിതിഗതികൾ, ജലനിരപ്പ്, ഡാം പരിസരത്തെ കുടുംബങ്ങൾ തുടങ്ങിയ വിവരങ്ങളും കെ.ഐ.പി അധികൃതരിൽനിന്ന് സംഘം ശേഖരിച്ചു. ദുരന്തം ഒഴിവാക്കുന്നതിന് നിലവിൽ ഡാമിലെ സ്വീകരിച്ചിട്ടുള്ള മുന്നൊരുക്കങ്ങളിൽ സംഘം സംതൃപ്തി രേഖപ്പെടുത്തി.
ഡാമിലെ ജലനിരപ്പ് പെട്ടെന്ന് ഉയർന്ന് ഡാം ഷട്ടറുകൾ തുറന്ന് കല്ലടയാറ്റിലേക്ക് വെള്ളം ഒഴുക്കുന്നതുമൂലമുണ്ടാകുന്ന നാശങ്ങൾ ഒഴിവാക്കാൻ ഒരുമാസമായി ജലക്രമീകരണം ഏർപ്പെടുത്തി. ഇതിനായി ഷട്ടറുകൾ 30 സെ.മീറ്റർ ഉയർത്തി ജലനിരപ്പ് ക്രമീകരിച്ചിട്ടുണ്ട്.
ഇൻസ്പെക്ടർ ജെ.കെ. മൻണ്ഡൽ, സബ് ഇൻസ്പെക്ടർ നവീൻകുമാർ, സംഘങ്ങളായ വിശാഖ്, മോഹൻ, പ്രശാന്ത് എന്നിവരാണ് കേന്ദ്രസംഘത്തിൽ ഉണ്ടായിരുന്നത്. കൂടാതെ സംഘത്തോടൊപ്പം കല്ലട ഇറിഗേഷൻ പ്രോജക്ട് എക്സിക്യൂട്ടിവ് എൻജിനീയർ ടെസിമോൻ, പുനലൂർ തഹസിൽദാർ നസിയ, ഡെപ്യൂട്ടി തഹസിൽദാർ ടി.എസ്. വിജയലക്ഷ്മി, അസി.എക്സിക്യൂട്ടിവ് എൻജിനീയർ മണിലാൽ, അസി. എൻജിനീയർമാരായ ശിവശങ്കർ, അസ്മിൻ അൻവർ, കൃഷ്ണപ്രിയ എന്നിവരും എത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.