തിരുവനന്തപുരം: ഇരുപത്തിയേഴാമത് കേരള രാജ്യാന്തര ചലച്ചിത്രമേളക്കുള്ള ഒരുക്കം പൂർത്തിയായി. 12,000ത്തിലധികം ഡെലിഗേറ്റുകളെയും സിനിമ പ്രവർത്തകരെയും വരവേൽക്കാൻ തലസ്ഥാന നഗരം ഒരുങ്ങി. പ്രധാനവേദിയായ ടാഗോർ തിയറ്ററടക്കം14 തിയറ്ററുകളിലായി 70ലധികം രാജ്യങ്ങളിൽനിന്നുള്ള 184 ചിത്രങ്ങളാണ് എട്ടുദിവസം നീളുന്ന മേളയിൽ പ്രദർശിപ്പിക്കുന്നത്. വിവിധ തിയറ്ററുകളിലായി 9600 സീറ്റുകളാണ് സജ്ജമാക്കിയിട്ടുള്ളത്.
2500 സീറ്റുള്ള ഓപൺ തിയറ്ററായ നിശാഗന്ധിയാണ് ഏറ്റവും വലിയ പ്രദർശന വേദി. മിഡ്‌നൈറ്റ് സ്ക്രീനിങ് ചിത്രമായ സാത്താൻസ് സ്ലേവ്സ് 2 കമ്യൂണിയൻ ഉൾെപ്പടെ പ്രധാന ചിത്രങ്ങൾ ഇവിടെ പ്രദർശിപ്പിക്കും. മേളയുടെ നാലാംദിനം രാത്രി 12നാണ് ഈ ചിത്രത്തിന്‍റെ പ്രദര്‍ശനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.