തിരുവനന്തപുരം: നഗരമധ്യത്തിൽ സ്വകാര്യ ബസ് ഡ്രൈവറേയും കണ്ടക്ടറേയും മറ്റൊരു സ്വകാര്യ ബസിന്റെ ഡ്രൈവറും സംഘവും ചേർന്ന് മർദിച്ചു. വാഹനത്തിന്റെ നിയന്ത്രണം തെറ്റാതെ ഒതുക്കി നിർത്തിയതിനാൽ വൻ അപകടം ഒഴിവായി. വിദ്യാർഥികളടക്കമുള്ള യാത്രക്കാർ ബസിലുണ്ടായിരുന്നു. വൈകിട്ട് 4.40 ഓടെ പാളയം സ്റ്റാച്യു റോഡിലായിരുന്നു സംഭവം. യാത്രക്കാർ ബഹളം വച്ചതോടെ ആക്രമികൾ ബസിൽ നിന്ന് ഇറങ്ങി ഓടുകയായിരുന്നു.
ബസ് ചന്ദ്ര എന്ന സ്വകാര്യ ബസിലെ ഡ്രൈവറായ ഉള്ളൂർ സ്വദേശി അഭിജിത്(31), കണ്ടക്ടർ ഉള്ളൂർ സ്വേദേശി സന്തോഷ്കുമാർ(42) എന്നിവർക്കാണ് മർദ്ദനമേറ്റത്. ഇവർ ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. വെള്ളിയാഴ്ച രാവിലെ മറ്റൊരു സ്വകാര്യ ബസ് ഈ ബസിൽ തട്ടിയിരുന്നു.
അപകടത്തെക്കുറിച്ച് വഞ്ചിയൂർ പൊലീസിൽ പരാതി നൽകിയതിലുള്ള വൈരാഗ്യത്തിത്തിലാണ് മർദിച്ചതെന്നാണ് പരാതി. പെർമിറ്റില്ലാത്ത വഴിയിലൂടെയും സമയം തെറ്റിച്ചുമാണ് ഇടിച്ച ബസ് സർവിസ് നടത്തിയതെന്ന് ഇവർ പറയുന്നു. ആക്രമിക്കുന്ന വീഡിയോ സഹിതമാണ് കന്റോൺമെന്റ് പൊലീസിൽ പരാതി നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.