ആറ്റിങ്ങല്‍: സമൂഹത്തിെൻറ ഒത്തൊരുമയോടെയുള്ള വളര്‍ച്ചക്ക് അനുഗുണമായ കാലിക പ്രസക്തിയുള്ള സന്ദേശങ്ങള്‍ നല്‍കുക വഴി ശ്രീനാരായണഗുരു ലോക ഗുരുസ്ഥാനീയ പദത്തിലേക്കെത്തിച്ചേര്ന്ന മഹാഋഷീശ്വരനാണെന്ന് െഡപ്യൂട്ടി സ്പീക്കര്‍ വി. ശശി.
ചിറയിന്‍കീഴ് ശാര്‍ക്കര ശ്രീനാരായണ ഗുരുക്ഷേത്ര മണ്ഡപത്തില്‍ ചിറയിന്‍കീഴ് എസ്.എന്‍.ഡി.പി യൂനിയന്‍ സംഘടിപ്പിച്ച സര്‍വജനക്ഷേമ പ്രാര്‍ഥന യഞ്ജത്തിെൻറ യൂനിയന്‍ തല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. മാനവ സാഹോദര്യമെന്നത് ഗുരുചിന്തയുടെ ആണിക്കല്ലാണ്. പുതിയകാലത്തില്‍ അതിന് പ്രാധാന്യമേറുന്നു. രാജ്യത്ത് നിലനിന്നിരുന്ന ജാതി മത വര്‍ണ വര്‍ഗ ചിന്തകൾക്കെതിരെ മഹത്തായ സന്ദേശങ്ങളിലൂടെ തിരുത്തല്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞു. ഗുരു ചിന്തകളുടെ പ്രസക്തി വർധിക്കുകയാണ്.
ചിറയിന്‍കീഴ് എസ്.എന്‍.ഡി.പി യൂനിയന്‍ പ്രസിഡൻറ് സി. വിഷ്ണുഭക്തൻ അധ്യക്ഷത വഹിച്ചു. രമണി ടീച്ചര്‍ വക്കം പ്രാര്‍ഥന യഞ്ജത്തിന് നേതൃത്വം നല്കി. ഗുരുക്ഷേത്രസമിതി പ്രസിഡൻറ് ഡോ.ബി. സീരപാണി ഗുരു സന്ദേശ പ്രഭാഷണവും എസ്.എന്‍.ഡി.പി യോഗം കൗണ്‍സിലര്‍ ഡി. വിപിന്‍ രാജ് ജയന്തിദിന സന്ദേശവും നടത്തി. ഗുരുവീക്ഷണം ജയന്തി ദിനപതിപ്പ് സി. വിഷ്ണുഭക്തന് െഡപ്യൂട്ടി സ്പീക്കറും ഗുരുദേവെൻറ ആത്മവിലാസം ഗദ്യ പ്രാര്‍ഥനയുടെ ആദ്യ പ്രതി ഡോ.ബി. സീരപാണി കുമാരി നക്ഷത്രസുനിലിനും ചടങ്ങില്‍ കൈമാറി.
യൂനിയന്‍ സെക്രട്ടറി ശ്രീകുമാര്‍ പെരുങ്ങുഴി, വൈസ് പ്രസിഡൻറ് പ്രദീപ്സഭവിള, യോഗം ഡയറക്ടര്‍ അഴൂര്‍ ബിജു, ഗുരുക്ഷേത്രസമിതി ഭാരവാഹികളായ പുതുക്കരിസിദ്ധാര്ഥന്, ചന്ദ്രസേനന്, എസ്. സുന്ദരേശന്, എസ്. പ്രശാന്തന്, യൂനിയന്‍ കൗണ്‍സിലര്‍മാരായ ഡി. ചിത്രാംഗദന്‍, സി. കൃത്തിദാസ്, വക്കംസജി, അജി കീഴാറ്റിങ്ങല്‍, ജി. ജയചന്ദ്രന്, ഡോ. ക്ലാരന്‍സ് മിരാന്‍ഡ, പി.ജി. ശിവബാബു, പി.ആര്.എസ്. പ്രകാശന്, ശ്രീസുഗത് എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.