തിരുവനന്തപുരം: രണ്ടാം വന്ദേഭാരത് ട്രെയിൻ തിരുവനന്തപുരത്തുനിന്ന് കാസർകോട്ടേക്ക് ട്രയൽ റൺ നടത്തി. വ്യാഴാഴ്ച വൈകീട്ട് 4.05നാണ് ട്രയൽ ആരംഭിച്ചത്. കാവിനിറമുള്ള രണ്ടാം വന്ദേഭാരത് ആലപ്പുഴ വഴിയാണ്. കോട്ടയെത്തക്കാൾ 15 കിലോമീറ്റർ കുറവായതിനാൽ യാത്രാസമയത്തിലും നിരക്കിലും മാറ്റം വരും. ഞായറാഴ്ച ഉച്ചക്ക് 12.30ന് കാസർകോടാണ് ഫ്ലാഗ് ഓഫ്. പ്രധാനമന്ത്രി വിഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്യും.
ആദ്യ വന്ദേഭാരതിന് 16 കോച്ചുകളാണെങ്കിൽ ഇതിൽ കോച്ചുകൾ എട്ടുമാത്രം. ഇതിൽ ഒരെണ്ണം എക്സിക്യൂട്ടിവ്. ശേഷിക്കുന്നവ ചെയർ കാർ. ആദ്യ ദിവസം പയ്യന്നൂർ, കണ്ണൂർ, തലശ്ശേരി, കോഴിക്കോട്, തിരൂർ, ഷൊർണൂർ, തൃശൂർ, എറണാകുളം, ആലപ്പുഴ, കായംകുളം, കൊല്ലം എന്നിവിടങ്ങളിൽ ട്രെയിൻ നിർത്തും.
കാസർകോട്നിന്ന് 7.05ന് പുറപ്പെട്ട് വൈകീട്ട് മൂന്നിന് തിരുവനന്തപുരം എത്തും വിധമാണ് സമയക്രമം. കാസർകോട് നിന്ന് കുറച്ച് കൂടി നേരേത്ത പുറപ്പെട്ട് ഉച്ചയോടെ തിരുവനന്തപുരം എത്തുംവിധം സമയം ക്രമീകരിക്കണമെന്ന് ആവശ്യമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.