ആവശ്യക്കാരെ കണ്ടറിഞ്ഞ് ഉയര്‍ത്തിക്കൊണ്ടുവരാൻ സമൂഹം ശ്രമിക്കണം -മന്ത്രി

തിരുവനന്തപുരം: സമൂഹത്തിന്‍റെ പിന്നാക്കാവസ്ഥയില്‍ നില്‍ക്കുന്നവരെ കണ്ടറിഞ്ഞ് ആവശ്യമായ സഹായം നല്‍കുമ്പോഴാണ് സാമൂഹിക പുരോഗതി സാധ്യമാകുകയെന്ന് മന്ത്രി കെ. രാധാകൃഷ്ണന്‍. സംസ്ഥാനത്തെ ഐ.ടി കമ്പനികളുടെ കൂട്ടായ്മയായ ജി.ടെക് സാമൂഹിക പ്രതിബദ്ധതാ പരിപാടികളുടെ ഭാഗമായി സംഘടിപ്പിച്ച ആദിവാസി കുട്ടികള്‍ക്ക് സമഗ്രമായ വിദ്യാഭ്യാസവും മാര്‍ഗനിര്‍ദേശ പിന്തുണയും നല്‍കുന്ന പരിപാടികളുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

പഠനോപകരണങ്ങളും പഠന സഹായത്തിനുമപ്പുറം കുട്ടികള്‍ക്ക് പ്രചോദനമാകാന്‍ കഴിയും വിധമുള്ള പ്രവര്‍ത്തനങ്ങളാണ് നടക്കേണ്ടതെന്നും മന്ത്രി പറഞ്ഞു.

ടെക്‌നോപാര്‍ക്ക് മലബാര്‍ ഹാളില്‍ നടന്ന പരിപാടിയില്‍ ജി.ടെക് സെക്രട്ടറി ശ്രീകുമാര്‍ വി, ജി.ടെക് കമ്യൂണിറ്റി ഔട്ട്‌റീച്ച് ഫോക്കസ് ഗ്രൂപ് കണ്‍വീനര്‍ റോണി സെബാസ്റ്റ്യന്‍, ജി.ടെക് സി.ഇ.ഒ വിഷ്ണു വി. നായര്‍, ഐട്രെയ്റ്റ്സ് ഐ.ടി സൊല്യൂഷന്‍സ് സി.ഇ.ഒ ടി.ജി. തങ്കച്ചന്‍, ഫിനാസ്ട്ര സീനിയര്‍ ഡയറക്ടര്‍ സുനില്‍ പ്ലാവിയന്‍സ്, എ.ആര്‍.എസ് ടി ആന്‍ഡ് ടി.ടി എം.ഡി മനേഷ്, സിഞ്ച് ബിസിനസ് സൊല്യൂഷന്‍സ് ഡയറക്ടര്‍ ബൈശാഖ് ഭാസി, കെന്നഡീസ് ഐ.ക്യു സി.ഇ.ഒ ടോണി ജോസഫ്, പെര്‍ഫോമാട്രിക്‌സ് സി.ഇ.ഒ ഹരീഷ് മോഹന്‍, ഇ.വൈ സി.എസ്.ആര്‍ ഹെഡ് മരിയ ഉമ്മന്‍, സൈന്റിഫിക് വിഷന്‍ ഡയറക്ടര്‍ ജോസഫ് വര്‍ഗീസ്, പത്മ ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍ വിഷ്ണു പി തുടങ്ങിയവര്‍ സംസാരിച്ചു.

Tags:    
News Summary - The society should try to see the needy and bring them up - Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.