തിരുവനന്തപുരം: പാട്ടക്കുടിശ്ശിക വീഴ്ചവരുത്തിയതിനെ തുടർന്നുള്ള തർക്കം നിലനിൽക്കുന്ന സാഹചര്യത്തിൽ ട്രിവാൻഡ്രം ടെന്നിസ് ക്ലബിൽ (ടി.ടി.സി) പ്രവർത്തിച്ചുവന്ന ബാറിന് പ്രവർത്തനാനുമതി നിഷേധിച്ചു. അടുത്ത സാമ്പത്തിക വർഷത്തിലേക്ക് ബാർ ലൈസൻസ് പുതുക്കാനുള്ള ക്ലബിെൻറ അപേക്ഷ എക്സൈസ് വകുപ്പ് നിരസിച്ചു. ഇതോടെ ഏപ്രിൽ ഒന്നു മുതൽ ബാറിന് പ്രവർത്തിക്കാനാകില്ല. പാട്ടക്കുടിശ്ശിക വീഴ്ച വരുത്തിയതിനെ തുടർന്ന് ടെന്നിസ് ക്ലബ് ഭൂമി തിരിച്ചെടുക്കാൻ റവന്യൂ വകുപ്പ് നേരത്തേ നിർദേശം നൽകിയിരുന്നു. എന്നാൽ, ഇതുസംബന്ധിച്ച തർക്കം നിലനിൽക്കുകയാണ്. ആ സാഹചര്യത്തിലാണ് എക്സൈസ് തീരുമാനം.
പാട്ടക്കരാർ ലംഘിച്ച ടെന്നിസ് ക്ലബ് ഭാരവാഹികളിൽനിന്ന് 11 കോടി പാട്ടക്കുടിശ്ശിക പിരിച്ചെടുത്തശേഷം ഭൂമിയും സർക്കാർ ഏറ്റെടുക്കണമെന്നായിരുന്നു റവന്യൂ വകുപ്പിെൻറ നിലപാട്.
പാട്ടക്കുടിശ്ശിക ഒരു കോടിയായി കുറക്കാൻ ശിപാർശ ചെയ്ത് അന്നത്തെ ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത നടത്തിയ നീക്കം വിവാദമായിരുന്നു. റവന്യൂ മന്ത്രിയുടെ കർശന നിലപാടാണ് ഈ നീക്കത്തിന് തടയിട്ടത്. ആ സാഹചര്യത്തിലാണ് എക്സൈസ് വകുപ്പിെൻറ നടപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.