പൊലീസ് സ്റ്റേഷനിൽ യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു

തിരുവനന്തപുരം: മദ്യപിച്ച് ബഹളമുണ്ടാക്കിയയാൾ പൊലീസ് സ്റ്റേഷനിൽ കൈഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. വെമ്പായം സ്വദേശി അഫ്‌സലാണ് ആത്മഹത്യക്ക് ശ്രമിച്ചത്. തിങ്കളാഴ്ച രാത്രി പത്തോടെ മെഡിക്കൽ കോളജ് സ്റ്റേഷനിലായിരുന്നു സംഭവം.

ഇയാൾ കേശവദാസപുരത്ത് മദ്യപിച്ച് ബഹളമുണ്ടാക്കിയപ്പോൾ സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുവന്നതാണെന്ന് പൊലീസ് പറഞ്ഞു. സ്റ്റേഷനിലും ബഹളം തുടർന്നു. പിന്നീട് ബന്ധുക്കളെ വിളിച്ചുവരുത്തി അവരോടൊപ്പം വിട്ടു.

ഈ സമയം കാറിൽനിന്ന് ചാടിയിറങ്ങി ഇയാൾ കൈഞരമ്പ് മുറിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഉടൻ ആംബുലൻസിൽ ജനറൽ ആശുപത്രിയിലേക്ക് കൊണ്ടുപോയി. നിസ്സാരപരിക്കാണെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.

Tags:    
News Summary - The young man tried to commit suicide at the police station

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.