വിതുര: കാമുകിയുടെ വീട്ടിൽനിന്ന് സ്വർണം മോഷ്ടിച്ച പ്രതി അറസ്റ്റിൽ. ഉഴമലയ്ക്കൽ വാലൂക്കോണം സുഭദ്രാ ഭവനിൽ രാജേഷ് (32) ആണ് അറസ്റ്റിലായത്. വിതുര അടിപ്പറമ്പിലെ വീട്ടിൽ നിന്നാണ് മോഷ്ടിച്ചത്.
കഴിഞ്ഞ ശനിയാഴ്ച ഗൃഹനാഥനും ഭാര്യയും ചികിത്സാവശ്യത്തിനായി തിരുവനന്തപുരത്ത് പോയിരുന്നു. ഗൃഹനാഥെൻറ മാതാവ് ഉച്ചയോടെ വീട്ടിലെത്തിയപ്പോഴാണ് മോഷണവിവരം ശ്രദ്ധയിൽപെട്ടത്.
പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തിയപ്പോൾ തന്നെ മോഷണത്തിലെ അസ്വാഭാവികത ബോധ്യപ്പെട്ടു. തുടർന്ന്, വീട്ടുകാരെ നിരന്തരം ചോദ്യം ചെയ്തതിലൂടെയും ഗൃഹനാഥയുടെ ഫോൺകാൾ വിവരങ്ങൾ പരിശോധിച്ചതിലൂടെയുമാണ് യാഥാർഥ്യം വെളിപ്പെട്ടത്.
ഗൃഹനാഥയുമായി ഫോൺ വഴി സൗഹൃദം സ്ഥാപിച്ച പ്രതി ഭീഷണിപ്പെടുത്തി നിരന്തരം പണം വാങ്ങിയിരുന്നു. വാഹനം വാങ്ങാൻ 10 ലക്ഷം രൂപ നൽകണമെന്നുപറഞ്ഞ് ഭീഷണിപ്പെടുത്തിയപ്പോഴാണ് വീട്ടിലെ സ്വർണത്തിെൻറ വിവരം ഗൃഹനാഥ പ്രതിയെ അറിയിച്ചത്.
തുടർന്ന്, ആശുപത്രിയിൽ പോയ ദിവസം വിവരമറിയിക്കുകയും പ്രതി സ്ഥലത്തെത്തി മോഷ്ടിക്കുകയുമായിരുന്നു.
വിതുര പൊലീസ് ഇൻസ്പെക്ടർ എസ്. ശ്രീജിത്ത്, എസ്.ഐ എസ്.എൽ സുധീഷ്, സി.പി.ഒമാരായ നിതിൻ, ശരത്ത്, ഷിജു റോബർട്ട് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.