രാ​ജീ​വ് ഗാ​ന്ധി ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഡെ​വ​ല​പ്മെൻറ്​ സ്​​റ്റ​ഡീ​സി​െൻറ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന സെ​മി​നാ​റി​നെ​ത്തി​യ ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ നി​യ​മ​സ​ഭ സാ​മാ​ജി​ക​ത്വ​ത്തി​െൻറ സു​വ​ർ​ണ ജൂ​ബി​ലി​യി​ലെ​ത്തി​യ ഉ​മ്മ​ൻ ചാ​ണ്ടി​യെ പൊ​ന്നാ​ട​യ​ണി​യി​ച്ച് ആ​ദ​രി​ക്കു​ന്നു.

ഉമ്മൻ ചാണ്ടി ജനകീയനേതാവ് –ഗവർണർ

തി​രു​വ​ന​ന്ത​പു​രം: ഏ​വ​ർ​ക്കും മാ​തൃ​ക​യാ​യ ജ​ന​കീ​യ​നേ​താ​വാ​ണ് ഉ​മ്മ​ൻ ചാ​ണ്ടി​യെ​ന്ന് ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ്ഖാ​ൻ. ഉ​മ്മ​ൻ ചാ​ണ്ടി നി​യ​മ​സ​ഭാം​ഗ​മെ​ന്ന നി​ല​യി​ൽ 50 വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കി​യ പ​ശ്​​ചാ​ത്ത​ല​ത്തി​ൽ രാ​ജീ​വ് ഗാ​ന്ധി ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഡെ​ല​വ​ല​പ്​​മെൻറ്​ സ്​​റ്റ​ഡീ​സ് സം​ഘ​ടി​പ്പി​ച്ച വി​ക​സ​ന സെ​മി​നാ​ർ ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

കേ​ര​ള രാ​ഷ്​​ട്രീ​യ​ത്തി‍െ​ല മ​ഹാ​ത്ഭു​ത​മാ​ണ്​ ഉ​മ്മ​ൻ‌ ചാ​ണ്ടി​യെ​ന്ന് പ്ര​തി​പ​ക്ഷ​നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു. കെ.​പി.​സി.​സി പ്ര​സി​ഡ​ൻ​റ്​ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ, മു​സ്​​ലിം ലീ​ഗ് ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​കെ. കു​ഞ്ഞാ​ലി​കു​ട്ടി, സി.​പി.​എം പി.​ബി അം​ഗം എം.​എ. ബേ​ബി, മ​ന്ത്രി വി.​എ​സ്. സു​നി​ൽ​കു​മാ​ർ, സം​വി​ധാ​യ​ക​ൻ അ​ടൂ​ർ ഗോ​പാ​ല​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ത​െൻറ നേ​ട്ട​ങ്ങ​ൾ​ക്ക്​ പി​ന്നി​ൽ ജ​ന​ങ്ങ​ളും പാ​ർ​ട്ടി​യു​മാ​ണെ​ന്ന്​ മ​റു​പ​ടി പ്ര​സം​ഗ​ത്തി​ൽ ഉ​മ്മ​ൻ‌ ചാ​ണ്ടി പ​റ​ഞ്ഞു.


Latest Video:

: Full View
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.