തൈക്കാട് ആശുപത്രിയിൽ ഗർഭിണിക്ക് ചികിത്സ നിഷേധിച്ചതിനെ തുടർന്ന് ഗർഭസ്ഥശിശു മരിച്ചതായി പരാതി

തിരുവനന്തപുരം: തൈക്കാട് സർക്കാർ ആശുപത്രിയിൽ ഗർഭിണിക്ക് ചികിത്സ നിഷേധിച്ചതായി ആരോപണം. കുഞ്ഞിന് അനക്കമില്ല എന്ന് പറഞ്ഞ് ഡോക്ടറെ കണ്ടപ്പോൾ ഉറങ്ങുകയാവും എന്ന് പറഞ്ഞ് തിരിച്ചയച്ചുവെന്നാണ് കുടുംബം പറയുന്നത്. പിറ്റേദിവസം ആശുപ​ത്രിക്ക് പുറത്ത്നടത്തിയ സ്കാനിങ്ങിലാണ് കുഞ്ഞ് മരിച്ചതായി കണ്ടെത്തിയത്. സംഭവത്തിൽ ആരോഗ്യമന്ത്രി വീണ ജോർജിനും പൊലീസിനും പരാതി നൽകുമെന്ന് യുവതിയുടെ ഭർത്താവ് അറിയിച്ചു.

എട്ടുമാസം ​ഗർഭിണിയായിരുന്ന പവിത്രയുടെ കുഞ്ഞാണ് മരിച്ചത്. കുഞ്ഞിന് അനക്കമില്ലാത്തത് കൊണ്ടാണ് വ്യാഴാഴ്ച രാത്രി തൈക്കാട് സർക്കാർ ആശുപത്രിയിലെത്തിയത്. എന്നാൽ ഡ്യൂട്ടി ഡോക്ടർ പരിശോധിക്കാൻ പോലും തയാറാകാതെ മടക്കി അയക്കുകയാണ് ചെയ്തതെന്ന് പവിത്രയുടെ ഭർത്താവ് ലിബു പറഞ്ഞു.

പിറ്റേ ദിവസം ആശുപത്രിക്ക് പുറത്ത് നടത്തിയ സ്കാനിങ്ങിലാണ് കുഞ്ഞ് മരിച്ചതായി കണ്ടെത്തിയത്. ഉടൻ തൈക്കാട് ആശുപത്രിയിൽ എത്തിച്ചെങ്കിലും വിദഗ്ധ പരിശോധനക്കായി എസ്.എ.ടി ആശുപത്രിയിലേക്ക് പോകാൻ നിർദേശിച്ചു. എസ്.എ.ടിയിൽ വെച്ച് ശസ്ത്രക്രിയ വഴി കുഞ്ഞിനെ പുറത്തെടുത്തു. സംഭവത്തിൽ തൈക്കാട് ആശുപത്രി അധികൃതർ വിശദീകരണം നൽകിയിട്ടില്ല. കുഞ്ഞിന്റെ മരണകാരണമറിയാൻ പത്തോളജിക്കൽ ഓട്ടോപ്സി നടത്തും.

Tags:    
News Summary - Unborn child died due to Thaikkad hospital denied treatment says family

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.