വലിയതുറ: കടയില്‍ അതിക്രമിച്ച് കയറി ഉടമയെ കുത്തിപ്പരിക്കേല്‍പ്പിച്ച കേസിലെ പ്രതിയെ വലിയതുറ പൊലീസ് അറസ്റ്റ് ചെയ്തു. കടകംപള്ളി വില്ലേജില്‍ വെട്ടുകാട് ചര്‍ച്ച് റോഡില്‍ ടി.സി 78 /5039 ല്‍ റോമിയോ ബെന്‍സ് സാവിയോയെയാണ് (30) അറസ്റ്റ് ചെയ്തത്. ആള്‍സെയിന്റ്സ് ചര്‍ച്ച് റോഡിലുള്ള ബിസ്മി ചിക്കന്‍ ഷോപ്പില്‍ ദിവസങ്ങള്‍ക്ക് മുമ്പ് അതിക്രമിച്ചുകയറിയ പ്രതി കടയുടമയായ അഡോള്‍ഫിനെ കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു.
മുന്‍ വൈരാഗ്യമായിരുന്നു കാരണം. അഡോള്‍ഫ് നല്കിയ പരാതിപ്രകാരമാണ് അറസ്റ്റ്. വലിയതുറ എസ്.എച്ച്.ഒ അശോകകുമാറിന്റെ നേതൃത്വത്തില്‍ എസ്.ഐമാരായ ഇന്‍സമാം, അജേഷ്കുമാര്, എ.എസ്.ഐ ആനന്ദ്രാജ്, സി.പി.ഒ വരുണ്‍ ഘോഷ് എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.