ബുറൈദ: മലയാളി സാമൂഹിക പ്രവർത്തകൻ ഹൃദയഘാതം മൂലം റിയാദിൽ നിര്യാതനായി. ഖസീം പ്രവാസി സംഘം ബുറൈദ വെജിറ്റബിൾ മാർക്കറ്റ് യൂനിറ്റ് മുൻ സെക്രട്ടറിയും തിരുവനന്തപുരം പെരുമാതുറ സ്വദേശിയുമായ ഹാരീസ് (32) ആണ് മരിച്ചത്.
റിയാദ് സുലൈ മേഖലയിൽ കുടിവെള്ള കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു. താമസ സ്ഥലത്ത് വെച്ച് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് സുഹൃത്തുക്കൾ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. മൃതദേഹം സാമൂഹിക പ്രവർത്തകരുടെ സഹായത്തോടെ നിയമനടപടികൾ പൂർത്തിയാക്കി റിയാദ് നസീം മഖ്ബറയിൽ ഖബറടക്കി.
ഖസീം പ്രവാസി സംഘം മുൻ കേന്ദ്ര കമ്മിറ്റിയംഗം അബ്ദുൽ സത്താറാണ് പിതാവ്. മാതാവ്: താഹിറാ ബീവി, ഭാര്യ: ഷഹന, മക്കൾ: മുഹമ്മദ് ഹാസിൽ (6), മുഹമ്മദ് ഹാഷിർ (3).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.