തിരുവനന്തപുരം: ബാബരി മസ്ജിദ് തകർത്തും വംശീയ ഉന്മൂലനം നടത്തിയും ഫാഷിസം ഇന്ത്യയിൽ അധികാരത്തിലേക്ക് വഴിനടന്ന ചരിത്രത്തിലെ കറുത്ത ദിനത്തെ ഓർമ്മകളിൽ ജ്വലിപ്പിച്ചു നിർത്തിയാലാണ് ഫാസിസ്റ്റ് വിരുദ്ധ പോരാട്ടങ്ങൾ അർത്ഥപൂർണ്ണമാവുകയെന്ന് വെൽഫെയർ പാർട്ടി തിരുവനന്തപുരം ജില്ല ജനറൽ സെക്രട്ടറി മഹബൂബ് ഖാൻ പൂവാർ പറഞ്ഞു. വെൽഫെയർ പാർട്ടി തിരുവനന്തപുരം കോർപറേഷൻ കമ്മിറ്റി അമ്പലത്തറ ജംങ്‌ഷനിൽ സംഘടിപ്പിച്ച സായാഹ്ന സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ബാബരിമസ്ജിദിനു ശേഷം ഗ്യാൻ വ്യാപിയിലേക്കും അവിടുന്ന് വാരണാസി, മഥുര ഇപ്പോൾ സംഭലിലെ ഷാഹി മസ്ജിദും. കോടതിയെയും നിയമങ്ങളെയും നോക്കുകുത്തിയാക്കിക്കൊണ്ട് സംഘപരിവാർ നടത്തുന്ന വിഭാഗീയ രാഷ്ട്രീയത്തെ ജനാധിപത്യ പ്രതിഷേധങ്ങളിലൂടെ പ്രതിരോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പൂവാർ, മുരുക്കുമ്പുഴ വരിക്കമുക്ക്, ഞാറയിൽക്കോണം, വാമനപുരം, വർക്കല തുടങ്ങിയ പ്രദേശങ്ങളിലും ആരാധനാലയ നിയമ സംരക്ഷണ സദസ്സുകൾ സംഘടിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.