തിരുവനന്തപുരം: മറ്റ് ജില്ലകളുമായി താരതമ്യം ചെയ്യുേമ്പാൾ ജനസംഖ്യാനുപാതികമായി വാക്സിൻ വിതരണത്തിൽ മലപ്പുറത്തിന് കിട്ടുന്നത് ഏറ്റവും കുറവ്. 44 ലക്ഷം ജനസംഖ്യയുള്ള ജില്ലയിൽ കോവിൻ പോർട്ടലിലെ കണക്ക് പ്രകാരം ഒന്നും രണ്ടും ഡോസടക്കം ആകെ 14.85 ലക്ഷം പേർക്കാണ് ഇതുവരെ വാക്സിൻ എത്തിക്കാനായത്. ജനസംഖ്യയിൽ തൊട്ട് താഴെയുള്ള തിരുവനന്തപുരത്ത് (33 ലക്ഷം) 20.77 ലക്ഷം പേർക്കും വാക്സിൻ കിട്ടി. കുത്തിവെപ്പിെൻറ കാര്യത്തിൽ കേരളം 3.44 ലക്ഷം പ്രതിദിന റെക്കോഡ് സ്വന്തമാക്കിയ ജൂലൈ 19ന് മലപ്പുറത്ത് വിതരണം ചെയ്തത് 23,099 ഡോസാണ്. തിരുവനന്തപുരത്ത് 46,041 പേർക്കും എറണാകുളത്ത് 39,434 പേർക്കും വാക്സിൻ നൽകിയപ്പോഴാണിത്.
മലപ്പുറത്ത് 33 ശതമാനം പേർക്ക് ഒന്നാം ഡോസും 12 ശതമാനം പേർക്ക് രണ്ടാം ഡോസും കിട്ടിയേപ്പാൾ തിരുവനന്തപുരത്ത് ഒന്നാം ഡോസുകാർ 54 ശതമാനവും രണ്ടാം ഡോസുകാർ 23 ശതമാനവുമാണ്. എറണാകുളത്ത് യഥാക്രമം 63, 30 ശതമാനവും. ജനസംഖ്യയിൽ 11ാം സ്ഥാനത്തുള്ള പത്തനംതിട്ടയിൽ (11 ലക്ഷം) 65 ശതമാനം പേർക്ക് ഒന്നാം ഡോസ് ലഭിച്ചു.
രണ്ടാം േഡാസ് 21 ശതമാനത്തിനും. ആരോഗ്യപ്രവർത്തകരിൽ രണ്ട് ഡോസും സ്വീകരിച്ചവർ, 45 വയസ്സിന് മുകളിൽ പൂർണമായും വാക്സിനെടുത്തവർ, 18-44 പ്രായപരിധിയിൽ ഒന്നാം ഡോസ് കിട്ടിയവർ എന്നീ വിഭാഗങ്ങളിലെല്ലാം മലപ്പുറം മറ്റ് ജില്ലകൾക്ക് പിന്നിലാണ്. ആരോഗ്യപ്രവർത്തകരിൽ രണ്ട് ഡോസും സ്വീകരിച്ചവർ മലപ്പുറത്ത് 77 ശതമാനമാണ്. ഏറ്റവും മുന്നിലുള്ള ഇടുക്കിയിൽ ഇത് 87 ശതമാനമാണ്. 45 വയസ്സിന് മുകളിൽ പൂർണമായും വാക്സിനെടുത്തവർ മറ്റ് ജില്ലകളിലെല്ലാം 30 ശതമാനത്തിന് മേലെയാണ്. മലപ്പുറത്ത് 25 ശതമാനവും. കാസർകോടും പത്തനംതിട്ടയിലും പകുതിയോടടുക്കുന്നു. മറ്റ് ജില്ലകളിലെ ജനസംഖ്യയുമായി താരതമ്യം ചെയ്യുേമ്പാഴാണ് മലപ്പുറത്തെ അന്തരം വ്യക്തമാവുക. 11 ലക്ഷം ജനസംഖ്യയുള്ള പത്തനംതിട്ടയിൽ 80 വാക്സിൻ വിതരണകേന്ദ്രങ്ങളാണ് ശനിയാഴ്ച പ്രവർത്തിച്ചത്. 44 ലക്ഷം പേരുള്ള മലപ്പുറത്ത് 109 എണ്ണവും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.