ആറ്റിങ്ങൽ: സ്കൂൾ കെട്ടിടത്തിന്റെ ഒന്നാംനിലയിൽനിന്ന് താഴേക്ക് വീണ് അവനവഞ്ചേരി ഗവ.ഹൈസ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിക്ക് പരിക്കേറ്റു. ഒന്നാംനിലയിലെ ഇടനാഴിയിൽ നിന്നാണ് കുട്ടി താഴെ വീണത്.
വീഴ്ച്ചയുടെ ആഘാതത്തിൽ വലത് കാൽമുട്ടിന് താഴെ പൊട്ടൽ സംഭവിച്ചിട്ടുണ്ട്. സംഭവം നടന്നയുടനെ അധ്യാപകരും സഹപാഠികളും ചേർന്ന് കുട്ടിയെ വലിയകുന്ന് താലൂക്കാശുപത്രിയിൽ എത്തിച്ച് അടിയന്തര ചികിത്സ ലഭ്യമാക്കി.
നഗരസഭ വിദ്യാഭ്യാസ സ്ഥിരംസമിതി ചെയർപേഴ്സൺ ഗിരിജ ആശുപത്രിയിലെത്തി കുട്ടിയോടും ആശുപത്രി അധികൃതരോടും സംസാരിച്ചു. കാലിന് പറ്റിയ പരിക്ക് ഒഴിച്ചാൽ ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലൊന്നും കാര്യമായ ക്ഷതമേറ്റിട്ടില്ലെന്ന് പരിശോധനയിൽ വ്യക്തമായി.
പാരപ്പെറ്റിലൂടെ ഊർന്ന് നിരങ്ങി വീണതിനാൽ വീഴ്ച്ചയുടെ ആഘാതം കുറഞ്ഞിരുന്നു. ഏറെ നേരത്തെ നിരീക്ഷണത്തിനൊടുവിൽ രക്ഷാകർത്താക്കൾക്കൊപ്പം കുട്ടിയെ വീട്ടിലേക്കയച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.