കോവിഡ്​ വാക്​സിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ജില്ല പഞ്ചായത്തി​െൻറ

ഒരു കോടി രൂപ മന്ത്രി കടകംപള്ളി സുരേന്ദ്രന്​ കൈമാറുന്നു 

വാക്​സിൻ ചലഞ്ചിലേക്ക്​ തിരുവനന്തപുരം​ ജില്ല പഞ്ചായത്തി​െൻറ ഒരുകോടി

തിരുവനന്തപുരം: കോവിഡ്​ വാക്​സിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ജില്ലാ പഞ്ചായത്ത്​ ഒരു കോടി രൂപ സംഭാവനയായി നൽകി.

കഴിഞ്ഞവർഷവും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി സമാനമായ തുക ദുരിതാശ്വാസനിധിയിലേക്ക് ജില്ല പഞ്ചായത്ത് നൽകിയിരുന്നു. ഇത് കൂടാതെ ജില്ല പഞ്ചായത്ത് അംഗങ്ങളുടെ ഒരുമാസത്തെ ഓണറേറിയവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകും.

ജില്ല പഞ്ചായത്ത് ഉടമസ്ഥതയിലുള്ള നെടുമങ്ങാട്, പേരൂർക്കട, നെയ്യാറ്റിൻകര എന്നീ ജില്ല ആശുപത്രികളിൽ കോവിഡ് വാർഡുകൾ ആരംഭിക്കുകയും കോവിഡ് ചികിത്സാ ചെലവുകളും ഭക്ഷണവും ഏറ്റെടുക്കുകയും ചെയ്തിട്ടുണ്ട്. ഈ ആശുപത്രികളിലേക്ക്​ കോവിഡ് ചികിത്സയുടെ ഭാഗമായി ആവശ്യമായ ആൻറിജൻ കിറ്റ്, പി.പി.ഇ കിറ്റ്, തെർമൽ സ്കാനർ എന്നിവ വാങ്ങിനൽകി. 

Tags:    
News Summary - thiruvananthapuram district panchayath donated one crore for vaccine challenge

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.